സ്‌കൂളിലേക്ക് ഉപകരണങ്ങള്‍ കൈമാറി ലയണ്‍സ് ക്ലബ്

Posted on: September 6, 2022


തൃശൂര്‍ : മുതുവറ ലയണ്‍സ് ക്ലബ്ബിന്റെയും മണപ്പുറം ഫിനാന്‍സിന്റെയും ആഭിമുഖ്യത്തില്‍ അടാട്ട് ഗവ. എല്‍ പി സ്‌കൂളിലേക്ക് ഉപകരണങ്ങള്‍ കൈമാറി. സ്‌കൂള്‍ അങ്കണത്തില്‍ വച്ചുനടന്ന ചടങ്ങ് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ ഉത്ഘാടനം ചെയ്തു. മൈക്ക്, സ്പീക്കര്‍, ആംബ്ലിഫയര്‍ എന്നിവയാണ് കൈമാറിയത്.

അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. മണപ്പുറം ഫിനാന്‍സിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗത്തിന്റെ സഹായത്തോടെ ലയണ്‍സ് ക്ലബ്ബിന്റെ നടത്തിവരുന്ന ‘വിദ്യാലയം ഏറ്റെടുക്കല്‍’ പദ്ധതിയുടെ ഭാഗമായാണ് ഉപകരണങ്ങള്‍ കൈമാറിയത്. സുഷമ നന്ദകുമാറിന്റെ നേതൃത്വത്തില്‍ നിരവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്.

ചടങ്ങില്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ചീഫ് കോര്‍ഡിനേറ്റര്‍ കെ എം അഷ്റഫ്, റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ എം കെ റോയ്, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് സാലിയ ജോബി, പ്രധാനദ്ധ്യപിക ഫ്‌ലോറ മാത്യു എന്നിവര്‍ പ്രസംഗിച്ചു. സോണല്‍ ചെയര്‍പേഴ്‌സണ്‍ സി ആര്‍ ജെയ്‌സണ്‍, മുതുവറ ലയണ്‍സ് ക്ലബ് പ്രസിഡന്റ് വര്‍ഗീസ് തോമസ്, സെക്രട്ടറി കെ ആര്‍ സുരേഷ് ബാബു, ട്രഷറര്‍ പി ടി ആന്റണി, വാര്‍ഡ് മെമ്പര്‍ അജിത കൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

TAGS: Lions Club |