തലസ്ഥാനത്തെ ലുലു മാളിൽ ഫൺട്യൂറ തേടി കുട്ടികളും മുതിർന്നവരും

Posted on: December 20, 2021


തിരുവനന്തപുരം : 80,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വിനോദ കേന്ദ്രം. അന്താരാഷ്ട്ര നിലവാരമുള്ള 100 ലധികം റൈഡുകള്‍. സാഹസികത നിറച്ച് റോള്‍ ഗ്ലൈഡര്‍ റൈഡ് മുതല്‍ വിര്‍ച്വല്‍ റിയാല്‍റ്റി ഗെയിമിംഗ് സോണ്‍ വരെ. തലസ്ഥാനത്ത് ലുലു മാള്‍ തുറന്ന ആദ്യ രണ്ടു ദിവസം കൊണ്ട് തന്നെ പ്രായഭേദമന്യേ എല്ലാവരുടെയും പ്രിയപ്പെട്ട വിനോദ കേന്ദ്രമായി ഫണ്‍ട്യൂറ മാറി.

ലുലു മാളിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ ഫണ്‍ട്യൂറ എന്റര്‍ടെയ്ന്‍മെന്റ് സെന്ററില്‍ അന്താരാഷ്ട്ര നിലവാരമുള്ള റൈഡുകളോടാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ പ്രിയമേറുന്നത്.

300 മീറ്റര്‍ നീളത്തിലുള്ള റോള്‍ ഗ്ലൈഡറില്‍ മാളിലെ ഫുഡ് കോര്‍ട്ടിന് മുകളിലൂടെ ഒരു സമയം ഒരാള്‍ക്ക് ചുറ്റിയടിക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമടക്കം 27 പേര്‍ക്ക് ഒരേ സമയം കളിക്കാന്‍ സാധിക്കുന്ന ഫണ്‍ വാള്‍ & വാള്‍ ക്ലൈംബിംങ് കേന്ദ്രത്തിലും തിരക്കാണ്.

6 നിരകളുള്ള ബൗളിംഗ് അലേയ്, പല തരം വിനോദങ്ങള്‍ ഉള്‍പ്പെടുത്തിയ 6000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ട്രാംപൊലിന്‍ പാര്‍ക്ക്, യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ വെല്ലുവിളിയാകുന്ന കളികളുള്ള ടാഗ് അരീന, പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള കളികളടങ്ങുന്ന പ്ലേ സ്ട്രക്ചര്‍, 12 കുഞ്ഞന്‍ കാറുകള്‍ ഉള്‍ക്കൊള്ളുന്ന ബംപര്‍ കാര്‍ ഗെയിം, 7 D ഗെയിമുകള്‍, 16 റൈഡര്‍മാരെ ഒരേ സമയം ആവേശത്തിമിര്‍പ്പിലാക്കുന്ന സ്പിന്നിംഗ് കോസ്റ്റര്‍, 24 പേര്‍ക്ക് ഇരിക്കാവുന്ന റിവേഴ്‌സ് ടൈം റൈഡ് , 12 പേരെ ഇരുത്തിയ ശേഷം 11 അടി വരെ ഉയര്‍ത്തുകയും, തല കീഴായി തിരിച്ചെത്തിക്കുകയും ചെയ്യുന്ന ഡ്രോപ്പ് ആന്‍ഡ് ട്വിസ്റ്റ് റൈഡ്, 18 പേരെ വട്ടത്തില്‍ കറക്കുകയും എതിര്‍ദിശയില്‍ കറക്കുകയും ചെയ്യുന്ന ടോപ് ഡാന്‍സര്‍ തുടങ്ങി സാഹസിക റൈഡുകളാല്‍ സമ്പന്നമാണ് ഫണ്‍ട്യൂറ.

ഇതിനെല്ലാം പുറമെയാണ് വിര്‍ച്വല്‍ റിയാല്‍റ്റി ഗെയിമുകള്‍. വ്യത്യസ്തത നിറഞ്ഞ ഈ ഗെയിമുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഫണ്‍ട്യൂറയിലുള്ള എല്ലാ ഗെയിമുകളുടെയും സാമഗ്രികള്‍ ഇറ്റലി, ബെല്‍ജിയം, കാനഡ, യു എസ് എന്നിവിടങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഫണ്‍ട്യൂറ കേന്ദ്രം രൂപകല്‍പന ചെയ്തതും കനേഡിയന്‍ സ്വദേശിയാണ്. വിസ്തീര്‍ണ്ണം കൂടുതലൊരുക്കിത്തന്നെ ഗെയിമുകള്‍ ഒരോന്നായി ക്രമീകരിച്ചിരിക്കുന്നത് കൊണ്ട് തിരക്കില്ലാതെ ഗെയിമുകള്‍ ആസ്വദിക്കാന്‍ കഴിയുന്നതും ഫണ്‍ട്യൂറയെ എല്ലാവര്‍ക്കുമിടയില്‍ ആകര്‍ഷകമാക്കുന്നു.

ഇന്ത്യയിലെ യു എ ഇ അംബാസഡര്‍ ഡോ. അഹമ്മദ് അബ്ദുള്‍ റഹ്മാന്‍ അല്‍ബന്നയാണ് ഫണ്‍ട്യൂറ ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരത്തെതിന് പുറമെ കൊച്ചി, ബെംഗളൂരു ലുലു മാളിലും, തൃശ്ശൂരിലെ വൈ മാളിലും ഫണ്‍ട്യൂറ പ്രവര്‍ത്തിക്കുന്നുണ്ട്.

 

TAGS: Funtura | Lulu Mall |