കെടിഡിസി നവീകരിച്ച വാട്ടര്‍സ്‌കേപ്സ് റിസോര്‍ട്ട് തുറന്നു

Posted on: February 8, 2021

കുമരകം : കെടിഡിസിയുടെ നവീകരിച്ച പ്രീമിയം റിസോര്‍ട്ട് വാട്ടര്‍ കേപ്‌സിന്റെ ഉദ്ഘാടനം ഇന്നലെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കെ. സുരേഷ് കുറുപ്പ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍, ടൂറിസം സൊറിട്ടറി റാണി ജോര്‍ജ്, കെടിഡിസിഎംഡി കൃഷ്ണതേജാ, കുമരകം പഞ്ചായത്ത് പ്രസിഡന്റധന്യസാബു, ജില്ലാ പഞ്ചായത്ത് അംഗം കെ.വി.ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

കുമരകം പക്ഷിസങ്കേതം ഉള്‍പ്പെടെ 102 ഏക്കറില്‍ നവീകരിച്ച റിസോര്‍ട്ടിന് 40 കബാനകള്‍, മള്‍ട്ടീകുസീന്‍ ഭക്ഷണശാല, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. സുപ്പീരിയര്‍ ലേക്ക് വ്യൂ, ലേക്ക് വ്യൂ, കനാല്‍ വ്യൂ, ഗാര്‍ഡന്‍ വ്യൂ എന്നീ വ്യത്യസ്ത തരത്തിലുള്ള കബാനകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

വിശാലമായ പുല്‍ത്തകിടിയില്‍ പലതരം ഇവന്റുകള്‍ സംഘടിപ്പിക്കാവുന്നതാണ്. റിസോര്‍ട്ടിനകത്ത് സഞ്ചരിക്കുവാന്‍ ഇലക്ടിക് ബഗ്ഗീസൗകര്യവും കായല്‍യാത്രയ്ക്ക് ബോട്ടിംഗ് സൗകര്യവും ലഭ്യമാണ്. 15 കോടി രൂപയുടെ പുനരുദ്ധാരണ പദ്ധതികളാണ് നടത്തിയത്.