ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആസ്റ്റര്‍ ലാബ്‌സ് കൊല്ലത്തും

Posted on: February 27, 2023

കൊല്ലം: ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ ജനങ്ങള്‍ക്ക് ഉറപ്പാക്കുകഎന്ന ലക്ഷ്യത്തോടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഡയഗ്‌നോസ്റ്റിക് വിഭാഗമായ ആസ്റ്റര്‍ ലാബ്‌സ് നഗരത്തിലെ നാ
ല് ഇടങ്ങളിലായി പ്രവര്‍ത്തനമാരംഭിക്കുന്നു. പുതുതായി തുറക്കുന്ന ഈ നാല് ലാബുകളോടെ സംസ്ഥാനത്തുടനീളമുള്ള ആസ്റ്റര്‍ ലാബുകളുടെ എണ്ണം 100 തികയും.’ആദ്യ ലാബ് ആരംഭിച്ച് രണ്ട് വര്‍ഷത്തി
നകമാണ് ആസ്റ്റര്‍ ലാബ്‌സ് ഈ നേട്ടംകൈവരിച്ചത്.

കരുനാഗപ്പള്ളി, പുതിയകാവ്, ഓച്ചിറ എന്നിവിടങ്ങളിലാണ് പുതിയ ലാബുകള്‍ പ്രവര്‍ത്തനമാരംഭിക്കുക. ജില്ലയിലെ ആസ്റ്റര്‍ ലാബുകളുടെ അതിവേഗവിപുലീകരണ പദ്ധതിയുടെ ആദ്യ ചുവടുവെപ്പാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലാബുകളുള്ള മെഡിക്കല്‍ ലബോറട്ടറി ശൃംഖലയാണ് ആസ്റ്റര്‍ ലാബ്‌സ്. അത്യാധുനിക സാങ്കേതിക വിദ്യകള്‍ക്ക് പുറമെആസ്റ്റര്‍ ലാബുകളിലെ എല്ലാ പരിശോധനകളും രോഗനിര്‍ണയങ്ങളും പരിചയസമ്പന്നരായ മൈക്രോബയോളജിസ്റ്റുകളുടെയും പാത്തോളജിസ്റ്റുകളുടെയും നേതൃത്വത്തിലാണ് നടക്കുന്നത്.

കൊല്ലത്ത് ആരംഭിച്ചിരിക്കുന്ന പുതിയ ലാബുകള്‍ മറ്റെല്ലാ കേന്ദ്രങ്ങളെപ്പോലെത്തന്നെ ഉപയോക്താക്കള്‍ക്ക് അടിസ്ഥാനപരവും കൃത്യതയുമുള്ള ടെസ്റ്റ് ഫലം നല്‍കുന്നു. സാധാരണ പരിശോധനകള്‍ക്ക് പുറമെ മറ്റു പ്രത്യേക പരിശോധനകള്‍ക്കായി സാമ്പിളുകള്‍ കൊച്ചിയിലെ ആസ്റ്റര്‍ മെഡ് സിറ്റിയിലേക്കോ ബംഗളൂരു ആസ്ഥാനമാക്കിയുള്ള ആസ്റ്ററിന്റെ ഗ്ലോബല്‍ റഫറന്‍സ് ലാബിലേക്കോ ആണ് അയക്കുക. ലോകമെമ്പാടുമുള്ള എല്ലാ ആസ്റ്റര്‍ ലൊക്കേഷനുകളില്‍ നിന്നും പരിശോധനാ സാമ്പിളുകള്‍ സ്വീകരിക്കുന്ന കേന്ദ്രമാണ് ഗ്ലോബല്‍ റഫറന്‍സ് ലാബ്, ലോകോത്തര നിലവാരത്തിലുള്ള ഈലാബുകള്‍ ജനങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.

ഞങ്ങളുടെ ടെസ്റ്റുകളിലും ഉപകരണങ്ങളിലും ജര്‍മന്‍ അമെരിക്കന്‍ സാങ്കേതികവിദ്യകളാണ് പിന്തുടരുന്നത്. ഇതുവഴി ഉപയോക്താക്കള്‍ക്ക് കൃത്യതയും സ്ഥിരതയാര്‍ന്നതുമായ പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നു. അതിനൂതന സാങ്കേതിക വിദ്യകളും, ഉപകരണങ്ങളും, വര്‍ഷങ്ങളു
ടെ പരിചയസമ്പത്തും വഴി കേരളത്തിലുള്ള ഏറ്റവും പ്രാദേശികമായ സ്ഥലങ്ങളില്‍ പോലും ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ആസ്റ്റര്‍ ലാബുകള്‍ വഴി എത്തിക്കാന്‍ സാധിക്കുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്
കേരളാ തമിഴ്‌നാട് റീജ്യനല്‍ ഡയറക്റ്റര്‍ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

100 ലാബുകള്‍ എന്ന നാഴികക്കല്ല് ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്റ്റോറുകളില്‍ അടുത്തമാസം ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രമേഹം, കൊളസ്‌ട്രോള്‍ പരിശോധനകള്‍ സൗജന്യമായി നടത്തും. കൂടാതെ, 2310 വിലയുള്ള ടെസ്റ്റുകളുടെ ഒരു ബണ്ടില്‍ 577 രൂപയ്ക്ക് ജനങ്ങള്‍ക്ക് നല്‍കും. മാര്‍ച്ച് 8ന് വരാനിരിക്കുന്ന വനിതാ ദിനത്തിന്റെ ഭാഗമായി 300, 700, 999 എന്നിങ്ങനെ മൂന്ന് ഉയര്‍ന്ന കിഴിവുള്ള പാക്കെജുകളും ഇതോടൊപ്പം പ്രഖ്യാപിച്ചു. കൂടാതെ, ആസ്റ്റര്‍ ലാബുകളില്‍ നിലവിലുള്ള കൂപ്പണുകള്‍ ഉപയോഗിച്ച്, വിസിറ്റിംഗ് ഡോക്റ്റര്‍മാര്‍ ഒഴികെയുള്ള ഡോക്റ്റര്‍മാരുടെ പരിശോധനയില്‍ 25% ഇളവും, റേഡിയോളജി പ്രൊസിജിയറുകള്‍ക്ക് 20% ഇളവും, ഹെല്‍ത്ത് ചെക്കപ്പിന്20% ഇളവും ആസ്റ്റര്‍ ലാബ്‌സ് പ്രദാനം ചെ
യ്യുന്നുണ്ട്.

 

 

TAGS: Aster Labs |