സ്വര്‍ണ സമ്മാനങ്ങളുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ഓണാഘോഷം

Posted on: August 24, 2023

കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഓണാഘോഷത്തിന് ഉപയോക്താക്കള്‍ക്കായി സ്വര്‍ണ സമ്മാനങ്ങള്‍ നല്‍കുന്നു. നറുക്കെടുപ്പോ കൂപ്പണുകളോ ഇല്ലാതെ എല്ലാവര്‍ക്കും സമ്മാനം നേടാന്‍ ഇതുവഴി അവസരം ലഭിക്കുന്നു. 30,000 രൂപയുടെ എല്ലാ സ്വര്‍ണ പര്‍ച്ചേസിനും 100 മില്ലി ഗ്രാം വീതം സ്വര്‍ണ നാണയങ്ങളും സ്റ്റഡഡ് ആഭരണങ്ങള്‍ക്ക് 200 മില്ലി ഗ്രാം വീതവും സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി ലഭിക്കും. ട്രെന്‍ഡിംഗ് ഡിസൈനുകളിലുള്ള ഡെയ്‌ലി വെയര്‍ ആഭരണങ്ങളുടെ കലക്ഷനുകളുമായാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ്ഡയമണ്ട്‌സ് ഇത്തവണ ഓണത്തെ വരവേല്‍ക്കുന്നത്.

ഉപയോക്താക്കളുടെ അഭിരുചികള്‍ക്കനുസരിച്ച് പരിശുദ്ധമായ സ്വര്‍ണത്തിലും വജ്രത്തിലും രൂപകല്പ്പന ചെയ്ത ചെയിനുകള്‍, വളകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ തുടങ്ങിയവയുടെ കമനീയമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത വാഗ്ദാനങ്ങളാണ് മലബാറിലുള്ളത്. വില
കൂട്ടിയിട്ട് പിന്നീട് കുറച്ചുകാണിക്കുന്ന ഓഫറുകള്‍ മലബാറിലില്ല. ആകര്‍ഷക ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ കേവലം 2.5% മുതലുള്ള ന്യായമായ പണിക്കൂലിയില്‍ സ്വന്തമാക്കാം.

വില പേശലുകള്‍ ഇല്ലാതെ തന്നെ ഉപയോക്താവ് ചെലവഴിക്കുന്ന പണത്തിന് മികച്ച മൂല്യം കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് ലോകത്തെ 11 രാജ്യങ്ങളിലായി 325 ഷോറൂമുകളുണ്ട്.

രാജ്യത്ത് എവിടെയും സ്വരണത്തിന് ഒരേ വിലയാണ് കമ്പനി ഈടാക്കുന്നത്. ആഭരണങ്ങളുടെ കൃത്യമായ പണിക്കൂലിയും, സ്റ്റോണ്‍ വെയ്റ്റ്, നെറ്റ്വെയ്റ്റ്, സ്റ്റോണ്‍ ചാര്‍ജ് എന്നിവ രേഖപ്പെടുത്തിയ സുതാര്യമായ
പ്രൈസ് ടാഗ്, ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ സ്വര്‍ണത്തിന് 100 ശതമാനം മൂല്യം, സ്വര്‍ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന 100 ശതമാനം എച്ച്യുഐഡി ഹാള്‍മാര്‍ക്കിങ്, 28 ലാബ് ടെസ്റ്റുകളിലൂടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ
ഐജിഐ. ജിഐഎ സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, എല്ലാ ആഭരണങ്ങള്‍ക്കും ബൈബാക്ക് ഗ്യാരന്റി, എല്ലാ ആഭരണങ്ങള്‍ക്കും ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ, അംഗീകൃത സ്രോതസുകളില്‍
നിന്ന് ഉത്തരവാദിത്വത്തോടെശേഖരിക്കുന്ന സ്വര്‍ണം തുടങ്ങിപത്ത് പ്രോമിസുകള്‍ ഉപയോക്താക്കള്‍ക്കായി കമ്പനി നല്‍കുന്നുണ്ട്.