ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച കോവിഡ് ആശുപത്രി 9 നു കൈമാറും

Posted on: September 2, 2020

കാസര്‍കോട് : കോവിഡ് ചികിത്സയ്ക്കായി ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ച സമ്പൂര്‍ണ കോവിഡ് ആശുപതി 9 ന് സംസ്ഥാന സര്‍ക്കാരിനു കൈമാറും. ഉച്ചയ്ക്ക് 12 നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ആശുപ്രതി ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.

സര്‍ക്കാരിനു വേണ്ടി കലക്ടര്‍ ഡി.സജിത് ബാബു താക്കോല്‍ ഏറ്റുവാങ്ങും. രാജ്‌മോഹന്‍ ഉണ്ണി ത്താന്‍ എംപി, എംഎല്‍എമാര്‍ എന്നിവരുള്‍പ്പെടെ 50 പേര്‍ പങ്കെടുക്കും. ചട്ടഞ്ചാല്‍ പുതിയവളപ്പില്‍ ദേശീയപാതയ്ക്കു സമീപമാണ് 541 കിടക്കകളുള്ള ടാറ്റാ 
ആശുപത്രി. സംസ്ഥാനത്ത് ആദ്യ ഇത്തരത്തിലുള്ള ആദ്യ ആശുപത്രിയാണ്.