മേയ്ത്ര ഹോസ്പിറ്റലിന്റെ കെയര്‍ ക്ലിനിക്ക് കാസര്‍ഗോട്ട് പ്രവര്‍ത്തനമാരംഭിച്ചു

Posted on: February 15, 2021

കാസര്‍ഗോഡ്: കോഴിക്കോട് കേന്ദ്രമായ മേയ്ത്ര ഹോസ്പിറ്റല്‍, കാസര്‍ഗോഡിന്റെ മണ്ണില്‍ വേറിട്ടു ആരോഗ്യസംരക്ഷണ പദ്ധതികളുമായി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. 4400 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടത്തില്‍ രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യവുമായി ചെമ്മനാട് മേയ്ത്ര കെയര്‍ ക്ലിനിക്കിന്റെ സേവനം ആരംഭിച്ചു.

ഉപകരണ സഹായത്തോടുകൂടിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ടെലികണ്‍സള്‍ട്ടേഷന്‍ പോലുള്ള അതിനൂതന സാങ്കേതികവിദ്യകളും തിതിയതല ആരോഗ്യസേവനങ്ങളും മേയ്ത്ര കെയര്‍ ക്ലിനിക്കില്‍ ഒരുക്കിയിട്ടുണ്ട്. ഫാമിലി ഫിസിഷ്യന്‍മാരെ കൂടാതെ, ഹോം കെയര്‍ സേവനങ്ങള്‍, സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ്, അത്യാധുനിക ഫിസിയോതെറാപ്പി സജ്ജീകരണം, ലബോറട്ടറി, ന്യൂട്രിഷന്‍ വെല്‍നെസ്, ഫാര്‍മസി എന്നീ സേവനങ്ങളും കെയര്‍ ക്ലിനിക്കില്‍ ലഭ്യമാണ്.

മേയ്ത്ര കെയര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. കാസര്‍ഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, കാസര്‍ഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍, ചെയര്‍മാനും മേയ് ഹോസ്പിറ്റല്‍ സ്ഥാപകനുമായ ഫെസല്‍ ഇ കൊട്ടിക്കോളന്‍, മേയ് ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. പി മോഹനകൃഷ്ണന്‍, മേയ്ത്ര ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. അലി ഫൈസല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മേയ്ത്ര കെയര്‍ നെറ്റ്വര്‍ക്കിലൂടെ, കാസര്‍ഗോട്ടെ ജനങ്ങളിലേക്ക് ആരോഗ്യപരിരക്ഷ കൊണ്ടുവരുക മാത്രമല്ല, മറിച്ച് ആധുനിക ആരോഗ്യസംരക്ഷണ മാര്‍ഗങ്ങളിലൂടെയും ഉപകരണങ്ങളിലൂടെയും ജനങ്ങളുടെ പരമ്പരാഗത കാഴ്ചപ്പാട് മാറ്റി മറിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്ന് കൈഫ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാനും സ്ഥാപകനുമായഫൈസല്‍ ഇ കൊട്ടിക്കോളാന്‍ പറഞ്ഞു. നിലവില്‍ മലബാര്‍ മേഖലയിലെ എല്ലാ തലങ്ങളിലുമുള്ള ആരോഗ്യ സംരക്ഷണ മേഖലയെ പുനര്‍നിര്‍മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മേയ്ത്ര ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. പി. മോഹനകൃഷ്ണന്‍ പറഞ്ഞു.

 

TAGS: MEITRA HOSPITAL |