ആസ്ട്രിക്കസ് 23: ദ്വിദിന കോണ്‍ഫറന്‍സും ശില്പശാലയും സംഘടിപ്പിച്ചു.

Posted on: December 13, 2023

കോഴിക്കോട് : ആസ്റ്റര്‍ മിംസ് അക്കാദമിയിലെ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുമായി സഹകരിച്ച് ആസ്ട്രിക്കസ് 23 ദ്വിദിന സമ്മേളനവും ശില്പശാലയും സംഘടിപ്പിച്ചു. അഡ്വാന്‍സിംഗ് ഹെല്‍ത്ത് കെയര്‍ മാനേജ്മന്റ് എന്ന വിഷയത്തില്‍ നടന്ന സമ്മേളനം ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്തു.

വിവിധ മേഖലയില്‍നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ പങ്കെടുത്ത ചടങ്ങില്‍ ആസ്റ്റര്‍ മിംസ് അക്കാദമി ഡീന്‍ ഡോ. ടി.എം. അസ്മ ബീവി ടി.എം അധ്യക്ഷത വഹിച്ചു. ഡോക്ടറേറ്റ് നേടിയ ആസ്റ്റര്‍ മിംസ് അക്കാദമി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡോ. ടി. മധുവിനെ ആദരിച്ചു. ചടങ്ങില്‍ കോണ്‍ഫറന്‍സിന്റെ സുവനീര്‍ പുറത്തിക്കി. ആസ്റ്റര്‍ മിംസ് അക്കാദമി വൈസ് ചെയര്‍മാന്‍ എഞ്ചിനീയര്‍ സലാഹുദ്ദീന്‍, മാനേജിംഗ് ഡയറക്ടര്‍ എഞ്ചിനീയര്‍ എ. റഹ്‌മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പേപ്പര്‍ പ്രേസേന്റേഷനും മികച്ച മാനേജറെ കണ്ടെത്താനുള്ള മത്സരവും സംഘടിപ്പിച്ചിരുന്നു. ഡോ. എബ്രഹാം മാമന്റെ അധ്യക്ഷതയില്‍ നടന്ന സമാപനച്ചടങ്ങില്‍ എച്ച്.ആര്‍ ജനറല്‍ മാനേജര്‍ ബ്രിജു മോഹന്‍, കോഴിക്കോട് ആസ്റ്റര്‍ മിംസ് സി.ഒ.ഒ. ഡോ. പ്രവിത എസ് അഞ്ചാന്‍, എം.എച്ച്.എ വിഭാഗം മേധാവി രഞ്ജിത്ത് കുമാര്‍, അസ്സോസിയേറ്റ് പ്രൊഫസര്‍ ഗ്രീഷ്മ സരസ്വതി, അസിസ്റ്റന്റ് പ്രൊഫസര്‍ എം. വാസിഫ് എം തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.

TAGS: Astricus-23 |