രാജ്യാന്തര ഡേറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റിന്റെ ഓഫിസ് ഇന്‍ഫോപാര്‍ക്കില്‍

Posted on: January 17, 2024

കൊച്ചി : രാജ്യാന്തര ഡേറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റിന്റെ ഓഫിസ് ഇന്‍ഫോപാര്‍ക്ക് ഫേസ് ടുവിലെ ട്രാന്‍സ് ഏഷ്യ സൈബര്‍ പാര്‍ക്കില്‍. 2 വര്‍ഷത്തിനുള്ളില്‍ 200 ജീവനക്കാരെ നിയമിക്കും. ഓഫിസ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

യുഎസിലെ നോര്‍ത്ത് കാരോലൈന ആസ്ഥാനമായ കാറ്റലിസ്റ്റ് ലോകത്തെമ്പാടുമുള്ള ക്ലിനിക്കല്‍ ഡേറ്റ വിശകലനം നടത്തി റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന സേവനമാണു ലഭ്യമാക്കുന്നത്. ഇതേ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജെന്‍പ്രോ റിസേര്‍ച്ചിനെ ഏറ്റെടുത്താണു കാറ്റലിസ്റ്റ് കേരളത്തില്‍ താവളം ഉറപ്പിച്ചത്.

തിരുവനന്തപുരത്തും ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നു സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. സച്ചിന്‍ മാരുള്‍കര്‍ പറഞ്ഞു. ഫാര്‍മസ്യൂട്ടിക്കല്‍ ബിരുദധാരികള്‍ക്കും സ്റ്റാറ്റിസ്റ്റിക്കല്‍ ബിരുദധാരികള്‍ക്കും മികച്ച അവസരമാണ് കാറ്റലിസ്റ്റ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാറ്റലിസ്റ്റ് സിഒഒ നിക് മോര്‍ട്ടന്‍, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒയും ജെന്‍പ്രോ റിസര്‍ച് കോഫൗണ്ടറുമായ അനൂപ് അംബിക എന്നിവര്‍ പ്രസംഗിച്ചു.

TAGS: Catalyst | Infopark |