ഇന്ത്യയിലെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലന്‍സുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

Posted on: April 14, 2023

തിരുവനന്തപുരം : രാജ്യത്തെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലസ് സംവിധാനം അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി, അപ്പോത്തിക്കരി മെഡിക്കല്‍ സര്‍വീസസ് എന്ന മെഡിക്കല്‍ സ്റ്റാര്‍ട്ട് അപ്പ് സ്ഥാപന
ത്തിന്റെ സഹായത്തോടെയാണ് 5ജി ഉപഗ്രഹസാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക ആംബുലന്‍സ് സംവിധാനം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപി 5ജി ആംബുലന്‍സ് ഉദ്ഘാടനം ചെആംബുലസിനുള്ളില്‍ എബിജി, ഇസി
ജി, യുഎസ്ജി പരിശോധനകള്‍ ഉള്‍പ്പെടെ നടത്താന്‍ കഴിയുന്ന വെര്‍ച്വല്‍ എര്‍ജന്‍സിറൂമാണ് ഒരുക്കിയിരിക്കുന്നത്.

ഇതുപയോഗിച്ച് ആംബുലസില്‍ പ്രവേശിപ്പിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ രോഗിയുടെ പരിശോധനയും രോഗനിര്‍ണയവും നടത്താനാകും. ആംബുലന്‍സിനകത്തുള്ള എല്ലാ ബയോമെഡിക്കല്‍ ഉപകരണങ്ങ
ളും വൈഫൈ വഴി പരസ്പരം ബന്ധിപ്പെട്ടുണ്ട്. ഇവ ഉടന്‍ തന്നെ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറുകയും രോഗി ആശുപത്രിയില്‍ എത്തുന്നത് വരെ വിദഗ്ധ ഡോക്റ്റര്‍മാര്‍ അവരെ നിരീക്ഷിക്കു
കയും ആവശ്യമെങ്കില്‍ ആംബുലന്‍സിലുള്ള ജൂനിയര്‍ ഡോക്റ്റര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. സ്മാര്‍ട്ട് കണ്ണടകള്‍ ഉപയോഗിച്ച് തത്സമയം ഒരു വിദഗ്ധഡോക്റ്ററുടെ സഹായം തേടാനുമാകും.

സ്മാര്‍ട്ട് ആംബുലന്‍സില്‍ വാഹനത്തിന്റെ മധ്യത്തിലായാണ് രോഗിയെ കിടത്തുക. അതിന് ചുറ്റും മെഡിക്കല്‍ ഉപകരണങ്ങളും ഡോക്റ്റര്‍ക്ക് നില്‍ക്കാനുള്ള സൗകര്യവുമുണ്ട്. ഹൃദയവും ശ്വാസകോശവും
തകരാറിലാകുന്ന സാഹചര്യങ്ങളില്‍ രക്തം ശുദ്ധീകരിച്ച് അതിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിനുള്ള ജീവന്‍രക്ഷാ ഉപാധിയായ എമോയും (വെന്റിലേറ്ററിന്റെ ആധുനിക രൂപം) ഈ ആംബുലന്‍സിലുണ്ട്. ഒപ്പം കൂടുതല്‍ രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തെ സഹായിക്കുന്നഐഎബിപി സംവിധാനവും ഒരുക്കിയിട്ടു
ണ്ട്. അപകടങ്ങളില്‍ പരുക്കേറ്റ ഒന്നിലധികം പേരെ ചികിത്സിക്കാനുള്ള ക്രാഷ് കാര്‍ട്ട് ഡോര്‍ സൗകര്യവും സ്മാര്‍ട്ട് ആംബുലന്‍സില്‍ ലഭ്യമാണ്.

ആംബുലന്‍സിന്റെ ഉയരം കുറച്ച് രോഗികളെ സുഖകരമായി അകത്ത് കയറ്റാന്‍ സഹായിക്കുന്ന എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനവും ആംബുലന്‍സിലുണ്ട്. മോഷന്‍ സിക്ക്‌നെസ് എന്ന അവസ്ഥ തടയാ
നുള്ള സംവിധാനങ്ങളും വിമാനങ്ങളിലേത് പോലെയുള്ള ജംപ് സീറ്റുകളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. മടക്കിവെക്കാവുന്ന വീല്‍ചെയറുകളും സ്ട്രക്ച്ചറുകളും ആംബുലന്‍സിന്റെ പുറത്ത് നിന്ന് തന്നെ എടു
ത്ത് ഉപയോഗിക്കാനാകും.

 

TAGS: Aster Medcity |