കൊച്ചി ലുലു മാളില്‍ വ്യത്യസ്തമായ പൂക്കളമൊരുക്കി ക്യൂട്ടികൂറയുടെ ഓണാഘോഷം

Posted on: September 5, 2022

കൊച്ചി : ചോലയില്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രശസ്തമായപേഴ്‌സണല്‍ കെയര്‍ ആന്‍ഡ് കോസ് മെറ്റിക് ബ്രാന്‍ഡായ ക്യൂട്ടികുറ, ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചി ലുലു മാളില്‍ വ്യത്യസ്തമായ പൂക്കളമൊരുക്കി. പൂക്കള്‍ക്ക് പകരം ഡിയോ ബോട്ടിലുകള്‍ കൊണ്ടാണ് 20 അടി നീളത്തിലും വീതിയിലും അതിമനോഹരമായി പൂക്കളം ഒരുക്കിയിട്ടുള്ളത്.

ക്യൂട്ടികൂറയുടെ സ്മാര്‍ട്ട് പെര്‍ഫ്യൂം ബര്‍സ്റ്റ് ബോഡി പെര്‍ഫ്യൂം കുപ്പികള്‍ ഉപയോഗിച്ചാണ് പൂക്കളം നിര്‍മിച്ചത്. മാളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് സെപ്റ്റംബര്‍ 2 മുതല്‍ 4 വരെ പൂക്കളം പ്രദര്‍ശിപ്പിക്കും.

ഓണാഘോഷങ്ങളോടനുബന്ധിച്ച് മാളില്‍ സ്പിന്‍ദി വീല്‍, പ്രൊഡക്റ്റ് സാമ്പ്‌ളിംഗ്, ഫോട്ടോ ബൂത്ത് തുടങ്ങിയ വിവിധ പരിപാടികളും ക്യൂട്ടികുറ ഒരുക്കിയിട്ടുണ്ട്. ഈ പരിപാടികള്‍ക്കും, വ്യത്യസ്തമായ ഓണപുക്കളത്തിനും മികച്ച പ്രതികരണമാണ് മാള്‍ സന്ദര്‍ശിക്കാനെത്തുന്നവരില്‍ നിന്നും ലഭിക്കുന്നത്. പരമ്പരാഗതമായ രീതിയില്‍ നിന്ന് മാറി തികച്ചും ശ്രദ്ധേയമായഈ പൂക്കളം സൃഷ്ടിക്കാന്‍ വര്‍ണാഭമായ ഡിയോഡറന് ശ്രേണിയിലെ 2000ലധികം കുപ്പികളാണ് ക്യൂട്ടികറ ഉപയോഗിച്ചത്. ഓണത്തിന്റെ മഹത്വവും ആഘോഷത്തിന്റെ ആവേശവും ഉള്‍ക്കൊണ്ട് ഗ്രീക്ക് ദേവതകളുടെ പേരിലുള്ള എലിസബത്ത്, ആഞ്ചലിന്‍, ഹെലി
ന, വിക്‌റ്റോറിയ, ഡയാന, ക്ലിയോപാട്ര എന്നിങ്ങനെആറ് വകഭേദങ്ങളുടെ ശ്രേണിയാണ് ക്യൂട്ടികൂറ അവതരിപ്പിക്കുന്നത്.

കേരളത്തിലെ ആളുകള്‍ക്കിടയില്‍ ജനപ്രിയമായ ഒരു ബ്രാന്‍ഡാണ് ക്യൂട്ടി കൂറയെന്ന് ചോലയില്‍ പ്രവലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായപ്രദീപ് ചോലയില്‍ പറഞ്ഞു. കേരളത്തിലെ വിപണി
യില്‍ അടുത്തിടെ വാതക രഹിത ഡിയോഡറന്റുകളുടെ ഒരു ശ്രേണി ഞങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പൂക്കളമില്ലാതെ ഓണാഘോഷങ്ങള്‍ അപൂര്‍ണമാണ്. ഈവര്‍ഷത്തെ ഓണമാഘോഷിക്കാന്‍ ഡിയോ ബോട്ടിലുകള്‍ ഉപയോഗിച്ച് പൂക്കളം ഉണ്ടാക്കുന്ന ഒരു നൂതനമാര്‍ഗത്തെക്കുറിച്ചാണ് ഞങ്ങള്‍ ചിന്തിച്ചത്. പൂക്കള
ത്തിനുപകരം ഞങ്ങളുടെ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുപൂര്‍ത്തിയാക്കിയ പൂക്കളം കാണുമ്പോള്‍ സന്തോഷംതോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Cuticura |