കുട്ടിക്കുറ ഫേസ് ഓഫ് കേരള മത്സരം

Posted on: April 21, 2016

Cuticura-Logo-Big

കൊച്ചി : കേരളത്തിൽ നിന്നുള്ള ഏറ്റവും സുന്ദരമായ മുഖങ്ങളെത്തേടി ചോലയിൽ ഗ്രൂപ്പിന്റെ ഭാഗമായ കുട്ടിക്കുറ ബ്രാൻഡ് ഫേസ് ഓഫ് കേരള 2016 മത്സരം സംഘടിപ്പിക്കുന്നു. 16 നും 22നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ ഒന്നാം സമ്മാനം നേടുന്ന പെൺകുട്ടിയെ കുട്ടിക്കുറയുടെ ബ്രാൻഡ്് അംബാസഡറായി നിയമിക്കപ്പെടുന്നതുമാണെന്ന് ചോലയിൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയരക്റ്ററുമായ പ്രദീപ് ചോലയിൽ പറഞ്ഞു. യഥാക്രമം 75,000 രൂപയും, 50,000 രൂപയുമാണ് രണ്ടും മൂന്നും സമ്മാനങ്ങൾ.

കുട്ടിക്കുറയുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയെന്ന നിലയ്ക്കാണ് കേരളത്തിൽ മത്സരം സംഘടിപ്പിക്കുന്നതെന്ന് പ്രദീപ് ചോലയിൽ പറഞ്ഞു. കുട്ടിക്കുറ ബ്രാൻഡിൽ ഫേസ് വാഷ്, ടാൽക് തുടങ്ങിയ കുറേയധികം ഉത്പന്നങ്ങൾ ഈ വർഷം വിപണിയിലിറക്കുന്നുണ്ട്.

ഫേസ് ഓഫ് കേരള മത്സര ഫലങ്ങൾ ഈ വർഷം ഓണക്കാലത്ത് പ്രഖ്യാപിക്കുമെന്ന് ചോലയിൽ ഗ്രൂപ്പ് മാർക്കറ്റിംഗ് തലവൻ അർജുൻ പൈ പറഞ്ഞു. ചോലയിൽ ഗ്രൂപ്പിന്റെ ഉത്പന്നമായ മെഡിമിക്‌സ് ലോകത്തിലെ ഏറ്റവുമധികം വിൽക്കപ്പെടുന്ന ആയൂർവേദ സോപ്പാണ്. ദക്ഷിണേന്ത്യയിൽ പ്രചാരമുള്ള മെഡിമിക്‌സ് ഉത്തരേന്ത്യയിലേക്കും വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കയാണ്.

TAGS: Cholayil | Cuticura |