കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് പാലാരിവട്ടം ശാഖ തുറന്നു

Posted on: October 8, 2021

കൊച്ചി: പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ കെഎല്‍എം ആക്ടിവ ഫിന്‍വെസ്റ്റിന്റെ ശാഖപാലാരിവട്ടത്ത് പ്രവര്‍ത്തനമാരംഭിച്ചു. ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം നിര്‍വഹിച്ചു. കെഎല്‍എം ആക്റ്റിവ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബുതെക്കുംപുറം അധ്യക്ഷത വഹിച്ചു. കൊച്ചിന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ജോജി കുരീക്കോട്, അഡ്വ. വി.കെ. മിനിമോള്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സി.എസ്. രാമചന്ദ്രന്‍, കെഎല്‍എം ആക്റ്റിവ ഡയറക്ടര്‍ ജോര്‍ജ് കുര്യയ്പ്പ്, വൈസ് പ്രസിഡന്റ് വി.സി. ജോര്‍ജ്കുട്ടി, ഏരിയ മാനേജര്‍ സി.പി. ജോഷി എന്നിവര്‍ പ്രസംഗിച്ചു.

പബ്ലിക് എന്‍സിഡിയിലുടെ സമാഹരിച്ച തുക പൂര്‍ണമായുംസ്വര്‍ണ വായ്പയ്ക്കാണ് കമ്പനി വിനിയോഗിക്കുന്നത്. ശാഖയില്‍എല്ലാവിധ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമാണ്.