ട്വിന്റി20 സാനിറ്റൈസറുകള്‍ വിതരണം ചെയ്തു

Posted on: June 10, 2021

കിഴക്കമ്പലം; കോവിഡ് കാലത്ത് ട്വന്റി20 വിതരണം ചെയ്തത് ഒരു ലക്ഷത്തി ഇരുപത്തിനാലായിരം സാനിറ്റൈസറുകള്‍. 2020 മാര്‍ച്ചില്‍ കോവിഡ് സ്ഥിരീകരിച്ചതു മുതല്‍ 1 കോടി 24 ലക്ഷം രൂപയാണ് കോവിഡ് കാലത്തെ സാനിറ്റെസര്‍ വിതരണത്തിന് ട്വന്റി20 ചിലവഴിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും സൗജന്യ സാനിറ്റസര്‍ വിതരണം ചെയ്തത്.

ഓരോ കുടുംബത്തിലെയും എല്ലാവര്‍ക്കും സൗകര്യപ്രദമായും ആവശ്യാനുസരണവും ഉപയോഗിക്കുന്നതിന് 200 എം.എല്‍ ന്റെ 100 രൂപ വില വരുന്ന സാനിറ്റൈസറാണ് ട്വന്റി20 സൗജന്യമായി നല്കിയത്. ഇത് കൂടാതെ കോവിഡില്‍ പട്ടിണി അനുഭവിക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്കും, കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്കും 12,226 ഭക്ഷ്യകിറ്റുകളാണ് ട്വന്റി 20 വിതരണം ചെയ്തത്.

ട്വന്റി20സ്വന്തം നിലയില്‍ 8021 കിറ്റുകളും, ഫുഡ് ചലഞ്ചിന്റെ ഭാഗമായി 4199 കിറ്റുകളും ജൂണ്‍ 8 വരെവിതരണം ചെയ്തു. വരും ദിവസങ്ങളിലും ട്വന്റി20 യുടെ ഫുഡ് ചലഞ്ചിന്റെ ഭാഗമായിട്ടുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം തുടരും. ഇതിന് പുറമേ കോവിഡ് പ്രതിരോധ ഹോമിയോ മരുന്നുകളും, മാസ്‌ക്കുകളും കപ്പയും പൈനാപ്പിളുമടങ്ങുന്ന കിറ്റും ട്വന്റി20 വിതരണം ചെയ്തവരുന്നുണ്ട്.