യൂണിയൻ ബാങ്ക് സ്വയംതൊഴിൽ പരിശീലന പരിപാടി

Posted on: April 1, 2021

കൊച്ചി: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും യൂണിയന്‍ ബാങ്കിന്റയും സംയുക്താഭിമുഖ്യത്തില്‍ നെല്ലാട് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പരിശീലന പരിപാടി ആരംഭിക്കുന്നു.

മൊബൈല്‍ ഫോണ്‍ സര്‍വീസ്, ജൂട്ട് പ്രോഡക്ട് നിര്‍മാണം തുടങ്ങിയവയിലേക്കാണ് പ്രവേശനം. 18-നും 45-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബി.പി.എല്‍. വിഭാഗത്തിലുള്ളവര്‍ക്കു മുന്‍ഗണന. പരിശീലനവും പഠനോപകരണങ്ങളും ഭക്ഷണവും സൗജന്യം. നേരിട്ടോ തപാല്‍ മാര്‍ഗമോ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് : 0484-2767705, 97472 22619, 97442 74031. ഇ മെയില്‍: [email protected]