നവീകരിച്ച ‘ക്‌ളീന്‍ ടോയ്ലറ്റ്’ ഉദ്ഘാടനം ചെയ്തു

Posted on: October 10, 2020

കൊച്ചി : ക്രെഡായ് ക്‌ളീന്‍ സിറ്റി മൂവ്മെന്റ് മുന്‍കയ്യെടുത്ത് പണിത കാക്കനാട് കളക്ടറേറ്റ് പരിസരത്തെ ‘ക്‌ളീന്‍ ടോയ്ലറ്റ്’ നവീകരിച്ച് ഉപയോഗയോഗ്യമാക്കി. കളക്ടറേറ്റിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഏറെ പ്രയോജനകരമായ ടോയ്ലറ്റ് കഴിഞ്ഞ പത്ത് വര്‍ഷമായി ക്രെഡായ് ക്‌ളീന്‍ സിറ്റി മൂവ്മെന്റ് ആണ് പരിപാലിച്ചു വരുന്നത്.

നവീകരിച്ച ക്‌ളീന്‍ ടോയ്ലറ്റ് കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ക്രെഡായ് ക്‌ളീന്‍ സിറ്റി മൂവ്മെന്റ് പ്രസിഡന്റ് ഡോ. നജീബ് സക്കറിയ, സെക്രട്ടറി എം.വി. ആന്റണി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി. രവീന്ദ്രന്‍, ക്രെഡായ് കൊച്ചി പ്രസിഡന്റ് രവി ജേക്കബ് എന്നിവര്‍ പങ്കെടുത്തു. രവിപുരത്ത് ഷിപ്പ്യാര്‍ഡിനു സമീപത്തും ക്രെഡായ് ക്‌ളീന്‍ സിറ്റി മൂവ്മെന്റ് ഇത്തരത്തില്‍ ക്‌ളീന്‍ ടോയ്ലറ്റ് പരിപാലിക്കുന്നുണ്ട്.

ക്രെഡായ് കേരളയുടെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്രെഡായ് ക്‌ളീന്‍ സിറ്റി മൂവ്മെന്റ് കേരളത്തിലെ ഏഴ് നഗരങ്ങളി മാലിന്യ സംസ്‌കരണം ഫലപ്രദമായി നടത്തി വരുന്നു.

 

TAGS: Clean Toilet | Credai |