യൂണിയൻ ബാങ്ക് ശാഖ താത്കാലികമായി അടച്ചു

Posted on: July 26, 2020

രാജകുമാരി : കോവിഡ് രോഗിയുമായി ജീവനക്കാർക്ക് പ്രാഥമിക സമ്പർക്കം വന്നതിനെ തുടർന്ന് രാജകുമാരി യൂണിയൻ ബാങ്ക് ശാഖ താത്കാലികമായി അടച്ചു. അണുനശീകരണം നടത്തിയശേഷമേ ഇനി പ്രവർത്തനം തുടങ്ങൂ.

രാജകുമാരി ബീവറേജ്‌സ് വില്പനശാലയും കഴിഞ്ഞ ദിവസം അടച്ചിരുന്നു. കോവിഡ് ടെസ്റ്റിൽ ഫലം പോസിറ്റീവായ ഒരാൾ ഷോപ്പിൽ എത്തിയതിനെ തുടർന്നാണ് അടച്ചത്. അണുനശീകരണം നടത്തിയശേഷം വീണ്ടും പ്രവർത്തനം തുടങ്ങി.