കൊച്ചിയിലേക്ക് മൂന്നാമത്തെ പ്രതിദിന സർവീസുമായി ഇത്തിഹാദ്

Posted on: May 6, 2015

Etihad-Airways-A320-big

അബുദാബി : ഇത്തിഹാദ് എയർവേസ് മെയ് 15 മുതൽ അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് മൂന്നാമത്തെ പ്രതിദിന സർവീസ് ആരംഭിക്കുന്നു. യുഎഇ സമയം പുലർച്ചെ രണ്ട് മണിക്ക് അബുദാബിയിൽ നിന്നും പുറപ്പെടുന്ന (ഇവൈ 246) വിമാനം ഇന്ത്യൻ സമയം രാവിലെ 7.40 ന് കൊച്ചിയിൽ എത്തും. കൊച്ചിയിൽ നിന്ന് രാവിലെ 8.30 ന് പുറപ്പെടുന്ന (ഇവൈ 247) വിമാനം യുഎഇ സമയം 11.15 ന് അബുദാബിയിൽ എത്തും. എയർബസ് എ 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.

നേരത്തെ രണ്ട് പ്രതിദിന സർവീസുകളാണ് കൊച്ചിയിലേക്ക് ഉണ്ടായിരുന്നത്. കോഴിക്കോട്ടേക്കുള്ള ഇത്തിഹാദ് സർവീസുകൾ കൊച്ചിയിലേക്ക് മാറ്റിയിട്ടില്ലെന്നും ഇത്തിഹാദ് വക്താവ് അറിയിച്ചു.