ഇൻഡിഗോ നാളെ സർവീസ് പുനരാരംഭിക്കും

Posted on: April 25, 2015

Nepal-Earthquake-Airport-Bi

ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസ് നാളെ കാഠ്മണ്ഡുവിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കും. രക്ഷാപ്രവർത്തനത്തിനുള്ള കാർഗോ ഇൻഡിഗോ നേപ്പാളിലേക്കു കൊണ്ടുപോകുമെന്ന് ഇൻഡിഗോ പ്രസിഡന്റും സിഇഒയുമായ ആദിത്യഘോഷ് പറഞ്ഞു.

ഭൂചലനത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ നേപ്പാളിലെ വിമാനത്താവളങ്ങൾ അടച്ചിരുന്നു. ഭൂചലനത്തിൽ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ ബിൽഡിംഗിന് നേരിയ തകരാറ് സംഭവിച്ചിട്ടുണ്ട്. റൺവേ തകർന്നുവെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നത്.