യുഎസ് അംബാസഡർ സ്റ്റാർട്ടപ്പ് വില്ലേജ് സന്ദർശിച്ചു

Posted on: April 18, 2015

US-Ambassador-visits-Startu

കൊച്ചി : ഇന്ത്യയിലെ യുഎസ് അംബാസഡർ റിച്ചാർഡ് ആർ വർമ്മ കൊച്ചി സ്റ്റാർട്ടപ്പ് വില്ലേജ് സന്ദർശിച്ച് യുവസംരംഭകരുമായി ആശയവിനിമയം നടത്തി. ഇന്ത്യയിലെയും യുഎസിലെയും സ്റ്റാർട്ടപ്പുകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് സിലിക്കൺവാലിയിൽ സംരംഭ സംസ്‌കാരത്തെക്കുറിച്ച് അറിവു പകരുന്ന, ലാൻഡിംഗ് പാഡിനെ എങ്ങനെ പ്രയോജനപ്പെടുത്താനാകുമെന്ന് പരിശോധിക്കുമെന്ന് അംബാസഡർ വ്യക്തമാക്കി. പ്രസിഡൻഷ്യൽ അംബാസഡേഴ്‌സ് ഫോർ ഗ്ലോബൽ എന്റർപ്രണർഷിപ്പിലെ (പേജ്) അംഗങ്ങളെ സ്റ്റാർട്ടപ്പ് വില്ലേജിൽ എത്തിക്കുന്നതിനുള്ള സഹകരണവും റിച്ചാർഡ് വർമ്മ വാഗ്ദാനം ചെയ്തു.

ഐടി-വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ, സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ, സിഇഒ പ്രണവ് കുമാർ സുരേഷ് സ്റ്റാർട്ടപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ച് അംബസഡർക്ക് വിശദീകരിച്ചു.