ബ്ലൂ സ്‌റ്റോൺ 25 മില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങുന്നു

Posted on: March 30, 2015

Bluestone.com-Big

ബംഗലുരു : ഓൺലൈൻ ജുവല്ലറി സ്‌റ്റോറായ ബ്ലൂസ്‌റ്റോൺഡോട്ട്‌കോം 25 മില്യൺ ഡോളർ (155 കോടി രൂപ) സമാഹരിക്കാൻ ഒരുങ്ങുന്നു. അക്‌സൽ പാർട്‌ണേഴ്‌സ്, സാമാ കാപ്പിറ്റൽ, കലാരി കാപ്പിറ്റൽ, രത്തൻ ടാറ്റാ, ഗണേഷ് കൃഷ്ണൻ എന്നിവരാണ് ബ്ലൂസ്റ്റോണിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. 25 – 35 പ്രായത്തിലുള്ള വനിതകളാണ് ബ്ലൂസ്റ്റോണിന്റെ 95 ശതമാനം ഇടപാടുകാരുമെന്ന് സിഇഒയും സ്ഥാപകനുമായ ഗൗരവ് സിംഗ് കുശവാഹ പറഞ്ഞു.

2011 ൽ പ്രവർത്തനമാരംഭിച്ച ബ്ലൂസ്റ്റോണിൽ ഇടപാടുകാരുടെ ശരാശരി പർച്ചേസിംഗ് 12,000 രൂപയിൽ 20,000 രൂപയായി വർധിച്ചിട്ടുണ്ട്. 2017-18 ഓടെ ബ്ലൂസ്‌റ്റോൺ ലാഭപാതയിൽ എത്തുമെന്ന് കുശവാഹ കൂട്ടിച്ചേർത്തു.