ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശുഭ പ്രതീക്ഷയില്‍

Posted on: March 27, 2024

കൊച്ചി : വളരുന്ന സാമ്പത്തിക വിപണികളില്‍ തിളക്കമുള്ള സ്ഥാനം നേടിയ ഇന്ത്യ ഈ സാമ്പത്തിക വര്‍ഷവും വളര്‍ച്ചയിലും പണപ്പെരുപ്പത്തിലും മികച്ച നിരക്കുകള്‍ കുറിച്ച് അല്‍ഭുതപ്പെടുത്തിയിരിക്കുന്നുവെന്ന് ബന്ധന്‍ എഎംസി ഫിക്‌സഡ് ഇന്‍കം, സാമ്പത്തിക വിദഗ്ധന്‍ ശ്രീജിത്ത് ബാലസുബ്രമണ്യന്‍ പറഞ്ഞു. ഈയിടെ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ 2024 സാമ്പത്തിക വര്‍ഷത്തെ ധനകമ്മി 5.8 ശതമാനമാണ് കണക്കാക്കിയിരിക്കുന്നത്. 2025ല്‍ ഇത് 5.1 ശതമാനവും 2026ല്‍ 4.5 ശതമാനവുമാകുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം പൊതുമേഖല കമ്മി മഹാമാരിയുടെ കാലത്തേക്കാള്‍ കുറയുമെന്നും കണക്കാക്കുന്നു. അതേസമയം, ഉയര്‍ന്ന വളര്‍ച്ചയെ സൂചിപ്പിക്കുന്ന മൂലധന ചെലവും നികുതി വരുമാനവും ഉയരുകയും ചെയ്യുന്നു. 2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ജിഡിപി വളര്‍ച്ച 8.4 ശതമാനവും 2024 സാമ്പത്തിക വര്‍ഷം 7.6 ശതമാനവുമാണ് കണക്കാക്കിയിരിക്കുന്നതെന്നും ബാലസുബ്രമണ്യന്‍ പറഞ്ഞു.

ചരക്ക് വ്യാപാര കമ്മി അടുത്തിടെ മിതമായിട്ടുണ്ട്. കഴിഞ്ഞ 3-4 വര്‍ഷത്തെ സേവന വ്യാപാര മിച്ചവും വര്‍ധിച്ചിട്ടുണ്ട്. ഇത് നിക്ഷേപ രഹിത സമ്പാദ്യമായ കറണ്ട് അക്കൗണ്ട് കമ്മിയെ 2023 സാമ്പത്തിക വര്‍ഷത്തെ ജിഡിപി രണ്ടു ശതമാനത്തിലും 2024ല്‍ ഒരു ശതമാനത്തിലും താഴെയായി നിര്‍ത്തുന്നു. മൊത്തത്തിലുള്ള പൊതുമേഖല കമ്മി ജിഡിപിയുടെ 10 ശതമാനം എന്നതിനൊപ്പം ന്യായമായ ഈ കറണ്ട് അക്കൗണ്ട് കമ്മി സൂചിപ്പിക്കുന്നത് നിക്ഷേപങ്ങള്‍ക്കായി സ്വകാര്യ മേഖലയെ തിരയുകയോ ബാഹ്യമായ ഫണ്ടുകള്‍ തേടുകയോ ചെയ്തിട്ടില്ലെന്നാണ്. ഇപ്പോള്‍ നമ്മള്‍ മെച്ചപ്പെട്ട സ്ഥിതിയിലാണ്. സ്വകാര്യ നിക്ഷേപങ്ങളെ ആശ്രയിക്കുന്നത് ആരംഭിക്കുകയും ആസൂത്രിതമായ പൊതുമേഖല കമ്മി ഏകീകരണം തുടരുകയും ചെയ്താല്‍ കറണ്ട് അക്കൗണ്ട് കമ്മിയില്‍ ഇവ രണ്ടും സ്വാധീനം ചെലുത്തുകയും തിരിച്ചടി ഉണ്ടാകുകയും ചെയ്യും. അതിനാല്‍ പൊതുമേഖല നിക്ഷേപം ഒരു പടി പിന്നോട്ട് പോയി സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ കുതിച്ചുയരുകയും കൂടുതല്‍ ഫണ്ടുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.

മഹാമാരി മുതല്‍ പ്രധാന പണപ്പെരുപ്പം ഉയര്‍ന്ന തോതിലായിരുന്നു. എന്നാല്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞു. ആവശ്യവും വിതരണവും മിതമായിരുന്നതിനാല്‍ ഈ ജനുവരിയില്‍ വിലക്കയറ്റം (എല്‍പിജി, വൈദ്യുതി, പെട്രോള്‍, ഡീസല്‍) നേരിയ തോതില്‍ കുറഞ്ഞ് 3.6 ശതമാനമായി. കാലാവസ്ഥ ക്രമരഹിതമായതിനാല്‍ അസ്ഥിരമായ ഭക്ഷ്യ വിലക്കയറ്റം പ്രശ്‌നമാണ്. അടിക്കടിയുള്ള ഈ ഭക്ഷ്യ വില ആഘാതങ്ങള്‍ പ്രധാന വിലകളെ സ്വാധിനിക്കാന്‍ തുടങ്ങുന്നു എന്നതാണ് ആശങ്ക. സര്‍ക്കാരിന്റെ സമീപകാല വിതരണ നടപടികള്‍ ഉപയോഗപ്രദമാണെന്ന് തെളിഞ്ഞെങ്കിലും ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റിയിലെ അംഗങ്ങള്‍ക്കിടയിലെ പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്ക ശക്തമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള സാമ്പത്തിക ഏകീകരണവും മൂലധന ചെലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും പണപ്പെരുപ്പ ഭീഷണിയെ തടയുമെന്നാണ് പ്രതീക്ഷ. ആര്‍ബിഐയുടെ ഏറ്റവും പുതിയ പണപ്പെരുപ്പ നിരക്കനുസരിച്ച് ശരാശരി 2024ലെ 5.4 ശതമാനത്തില്‍ നിന്നും 2025ല്‍ 4.5 ശതമാനമായി കുറയുമെന്ന് പ്രവചിക്കുന്നുവെന്നും ബാലസുബ്രമണ്യന്‍ പറഞ്ഞു.

 

TAGS: Bandhan AMC |