വായ്പകള്‍ ഉറപ്പാക്കല്‍ : താഴ്ന്ന ധനകമ്മി നിലനിര്‍ത്താന്‍ ഇന്ത്യയെ സഹായിക്കും

Posted on: November 27, 2023

കൊച്ചി : 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം യു.എസിന്റെ  ധനനയത്തിലുണ്ടായ മാറ്റങ്ങള്‍ വളരെ ശ്രദ്ധേയമാണ്. പ്രതിസന്ധിയോടുള്ള പ്രതികരണമെന്നോണം ഫെഡറല്‍ ധനക്കമ്മിയില്‍ മാന്ദ്യമുണ്ടായി.

2014 വരെ ഇത് 2-3 ശതമാനം എന്ന തോതില്‍ തുടര്‍ന്നു. എന്നാല്‍ 2017ല്‍ നികുതി ഇളവ്, തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നതോടെ സ്ഥിതി മാറി. കോര്‍പറേറ്റ് നികുതി നിരക്കുകള്‍ കുറച്ചതും വിദേശത്ത് നിന്ന് കോര്‍പറേറ്റ് ലാഭം തിരിച്ചെത്തിക്കുന്നതിനുള്ള പ്രോത്സാഹനങ്ങളും 2019ഓടെ ധനക്കമ്മി 4.6 ശതമാനത്തിലെത്തിച്ചതായി യുഎസ് ധന നയത്തെ വിലയിരുത്തി ബന്ധന്‍ എഎംസി ഫിക്സഡ് ഇന്‍കം വിഭാഗം ഇക്കണോമിസ്റ്റ് ശ്രീജിത്ത് ബാലസുബ്രമണ്യന്‍ പറഞ്ഞു.

മഹാമാരിയോടുള്ള ഇന്ത്യയുടെ പ്രതികരണം ഇതിനു നേര്‍വിപരീതമായിരുന്നു. വിപുലമായ പണ വിതരണത്തിലുപരിയായി വായ്പകള്‍ ഉറപ്പാക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. 2026 സാമ്പത്തിക വര്‍ഷത്തോടെ സര്‍ക്കാരിന്റെ ധനക്കമ്മി 4.5 ശതമാനത്തിനു താഴെ എത്തിക്കുകയും നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കമ്മി 5.9 ശതമാനം ആക്കുകയുമാണ് ഇന്ത്യ സ്വീകരിച്ച നയത്തിന്റെ ലക്ഷ്യം. ഈ തന്ത്രപരമായ സാമ്പത്തിക നയ സമീപനം യുഎസുമായി താരതമ്യം ചെയ്യുമ്പോള്‍ സമീപഭാവിയില്‍ താഴ്ന്ന ധനകമ്മി നിലനിര്‍ത്താന്‍ ഇന്ത്യയെ സഹായിക്കുമെന്നും ശ്രീജിത്ത് ബാലസുബ്രമണ്യം അഭിപ്രായപ്പെട്ടു.

TAGS: Bandhan AMC |