21
Tuesday
May 2024
May 2024
സഹകരണ ബാങ്കുകളിലെ പലിശ നിരക്കില്‍ മാറ്റംവരുത്തി
Posted on: March 15, 2024
തിരുവനന്തപുരം : നിക്ഷേപസമാഹരണത്തിന്റെ ഭാഗമായി ഉയര്‍ത്തിയ സഹകരണ ബാങ്കുകളിലെ പലിശ നിരക്കില്‍ മാറ്റംവരുത്തി പുനഃക്രമീകരിച്ചു. കറന്റ് അക്കൗണ്ടുകള്‍ സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും പലിശ നിരക്കില്‍ മാറ്റമില്ല.
കേരളബാങ്കിലെ രണ്ടുവര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ യും അതിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. കേരളബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്ക് നല്‍കിവരുന്ന പലിശയിലും മാറ്റമില്ല.
നിക്ഷേപസമാഹരണ കാലത്തെ നിക്ഷേപങ്ങള്‍ക്ക് ആ സമയത്ത് നല്‍കിയിരുന്ന പലിശ തുടര്‍ന്നുംലഭിക്കും. പുതുക്കിയ നിരക്ക്ഇന്നലെ പ്രാബല്യത്തിലായി. പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് പരമാവധി 8.75% വരെപലിശ ലഭിക്കും.
TAGS: Co Operative Bank | Kerala Bank |
News in this Section