പണിക്കൂലിയില്‍ 25% ഇളവുമായി ജോയ് ആലുക്കാസില്‍ ‘സീസണ്‍ ഓഫ് ഗിവിംഗ്’ ആഘോഷം

Posted on: December 16, 2023

കൊച്ചി : ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഉപഭോക്താക്കള്‍ക്കായി ജോയ് ആലുക്കാസ് ‘സീസണ്‍ ഓഫ് ഗിവിങ്’ ഓഫര്‍ പ്രഖ്യാപിച്ചു. സ്വര്‍ണാഭരങ്ങള്‍ക്കും വജ്രാഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 25 ശതമാനം ഇളവ് ലഭിക്കും.

ഇന്ത്യയിലുടനീളം എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും 2024 ജനുവരി 15 വരെ ഈ ആനുകൂല്യം ലഭ്യമാണ്. ഈ ഉത്സവകാല ഓഫറിനു പുറമെ ഉപഭോക്താക്കള്‍ വാങ്ങുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സും ആജീവനാന്ത സൗജന്യ മെയിന്റനന്‍സും ബൈ-ബാക്ക് ഗ്യാരണ്ടിയും നല്‍കുന്നുണ്ട്.

”നമുക്ക് ലഭിച്ചതിനെല്ലാം നന്ദി പ്രകടിപ്പിക്കാനും സന്തോഷം പടര്‍ത്താനുമുള്ള കാലമാണ് ക്രിസ്മസ്-നവവത്സര സീസണ്‍. ഇതോടൊപ്പം ഞങ്ങളുടെ സീസണ്‍ ഓഫ് ഗിവിംഗ് പ്രത്യേക ഇളവുകളും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ ക്രിസ്മസും മികച്ചൊരു പുതുവര്‍ഷവും ആശംസിക്കുന്നു,” ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു.

 

TAGS: Joy Allukkas |