ബിറ്റ്‌കോയിന്‍ വില ആദ്യമായി 50,000 ഡോളര്‍ കൈവരിച്ചു

Posted on: February 15, 2024

കൊച്ചി: രണ്ട് വര്‍ഷത്തിനിടെ ബിറ്റ്‌കോയിന്‍ വില ആദ്യമായി 50,000 ഡോളര്‍ കൈവരിച്ചു. ചൊവ്വാഴ്ച ബിറ്റ്‌കോയിന്റെ വില ഉയര്‍ന്ന് 50,222.90 ഡോളറിലെത്തിയിരുന്നു. ബിറ്റ്‌കോയിന്‍ 2021 ഡിസംബറിലാണ് 50,000 ഡോളര്‍ എന്നനിരക്കില്‍ അവസാനമായി വ്യാപാരം നടത്തിയത്.

2021 നവംബര്‍ 12നാണ് 68,789 എന്ന എക്കാലത്തെയും ഉയര്‍ന്ന വിലയിലേക്ക് ബിറ്റ്‌കോയിന്‍ എത്തിയത്. നിലവില്‍ 49,633,50 ഡോളറാണ് ബിറ്റ്‌കോയിന്റെ വില. നാമമാത്രമായ ഇടിവ് ഈയടുത്ത ദിവസങ്ങളില്‍ ഉണ്ടങ്കിലും പുതുവര്‍ഷത്തില്‍ മൊത്തത്തില്‍ ബിറ്റ്‌കോയിന്റെ വില ഉയര്‍ന്നുവരുകയാണ്.

സ്‌പോട്ട് ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ക്ക് (ഇടിഎഫ്) യുഎസ് റെഗുലേറ്ററി ജനുവരി 10ന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നുള്ള പ്രതീക്ഷയാണ് ഇപ്പോള്‍ ബിറ്റ്‌കോയിന്റെ വില ഉയരാന്‍ കാരണമായത്.

TAGS: Bitcoin |