ബിറ്റ്‌കോയിൻ അഞ്ച് ലക്ഷത്തോളം പേർക്ക് ആദായനികുതി നോട്ടീസ്

Posted on: December 19, 2017

ന്യൂഡൽഹി : ഇന്ത്യയിൽ ബിറ്റ്‌കോയിൻ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന അഞ്ച് ലക്ഷത്തോളം പേർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയ്ക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ ആഴ്ച്ച കൊച്ചി ഉൾപ്പടെ രാജ്യത്തെ ഒൻപത് കേന്ദ്രങ്ങളിലുള്ള ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇരുപത് ലക്ഷത്തോളം പേർ ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ചേുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇവരിൽ അഞ്ച് ലക്ഷത്തോളം പേർ സജീവ ഇടപാടുകാരാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇതേ തുടർന്നാണ് ബിറ്റ്‌കോയിൻ ട്രേഡർമാർക്ക് നോട്ടീസ് അയ്ക്കാനുള്ള തീരുമാനം.

ബിറ്റ്‌കോയിൻ ഉൾപ്പടെയുള്ള വെർച്വൽ കറൻസികൾക്ക് ഇന്ത്യയിൽ നിയമസാധുതയോ അംഗീകാരമോ ഇല്ല. ഇവയെ നിയന്ത്രിക്കാനുള്ള നിയമങ്ങളും നിലവിലില്ല. ഈ സാഹചര്യത്തിൽ ബിറ്റ്‌കോയിൻ വ്യാപാരത്തിന്റെ മറവിൽ നികുതിവെട്ടിപ്പും കള്ളപ്പണം കൈമാറലും നടത്തുന്നുണ്ടോയെന്ന് എന്ന കാര്യം പരിശോധിക്കുമെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

TAGS: Bitcoin |