വിപ്രോയ്ക്ക് രണ്ടാമതും ഇ-മെയിൽ ഭീഷണി

Posted on: June 2, 2017

ബംഗലുരു : ഐടി കമ്പനിയായ വിപ്രോയ്ക്ക് രണ്ടാമതും ഇ-മെയിൽ ഭീഷണി. 500 കോടി രൂപയ്ക്ക് തുല്യമായ ബിറ്റ്‌കോയിൻ നൽകിയില്ലെങ്കിൽ ജീവനക്കാർക്ക് നേരെ ജൈവ ആക്രമണം നടത്തുമെന്നാണ് അജ്ഞാത ഭീഷണി. കഴിഞ്ഞ മാസമാണ് ഇത്തരത്തിലുള്ള ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്.

രണ്ടാമത്തെ ഭീഷണി സന്ദേശം ലഭിച്ചതായി വിപ്രോയും ബംഗലുരു സിറ്റി പോലീസും സ്ഥിരീകരിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തിൽ കമ്പനിയുടെ ഓഫീസുകൾക്ക് സുരക്ഷ വർധിപ്പിച്ചതായി ബംഗലുരു അഡീഷ്ണൽ കമ്മീഷ്ണർ ഹേമന്ത് നിമ്പാൽക്കർ പറഞ്ഞു.