യുടിഐ മിഡ് ക്യാപ് ഫണ്ടിലെ നിക്ഷേപം 8974 കോടി രൂപ

Posted on: October 21, 2023

കൊച്ചി : യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 8974 കോടി രൂപയുടേതാണെന്ന് സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ നിക്ഷേപത്തിന്റെ 85-90 ശതമാനം എപ്പോഴും മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളിലായിരിക്കും. സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ പ്രകാരം ഫണ്ടിന്റെ 69 ശതമാനം നിക്ഷേപവും മിഡ് ക്യാപ് കമ്പനികളിലാണ്. 18 ശതമാനം സ്‌മോള്‍ ക്യാപ് കമ്പനികളിലും.

ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ്, ശ്രീരാം ഫിനാന്‍സ്, ഫെഡറല്‍ ബാങ്ക്, എപിഎല്‍ അപ്പോളോ ട്യൂബ്‌സ്, ഭാരത് ഫോര്‍ജ്, പോളികാബ് ഇന്ത്യ, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ, കോഫോര്‍ജ്, ആസ്ട്രല്‍, ഭാരത് ഇലക്ട്രോണിക്‌സ് എന്നിവയാണ് പദ്ധതി ഏറ്റവും കൂടുതല്‍ നിക്ഷേപിച്ചിട്ടുള്ള കമ്പനികള്‍. ഇടത്തരം കമ്പനികളുടെ വളര്‍ച്ചാ സാധ്യതകളില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ നിക്ഷേപകരെ സഹായിക്കുകയാണ് ഫണ്ടിന്റെ നിക്ഷേപങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

TAGS: UTI |