ഛത്തീസ്ഗഡ് സംഘം സ്റ്റാർട്ടപ്പ് വില്ലേജ് സന്ദർശിച്ചു

Posted on: March 15, 2015

Startup-Village-Chathisgad-

കൊച്ചി : സ്റ്റാർട്ടപ്പ് വില്ലേജിന്റെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസിലാക്കാൻ ഛത്തീസ്ഗഡ് സർക്കാരിന്റെ പ്രതിനിധികൾ കളമശേരി സ്റ്റാർട്ടപ്പ് വില്ലേജ് സന്ദർശിച്ചു. റായ്പൂരിൽ നിർമ്മിക്കുന്ന ഇൻകുബേഷൻ സെന്ററിന് പിന്തുണതേടിയാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ജോയിന്റ് സെക്രട്ടറി രജത്കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘമാണ് കൊച്ചിയിൽ എത്തിയത്.

മറ്റു സംസ്ഥാനങ്ങൾക്ക് അനുകരണീയമായ ബ്ലൂപ്രിന്റ് ഉടൻ തയാറാക്കുമെന്ന് സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു. സ്റ്റാർട്ടപ്പ് വില്ലേജിൽ ഇൻകുബേറ്റ് ചെയ്ത കമ്പനികളുടെ മികച്ച പ്രവർത്തനമാണ് കൂടുതൽ സംസ്ഥാനങ്ങൾക്ക് ഈ മാതൃക പിന്തുടരാൻ പ്രചോദനമാകുന്നതെന്ന് സ്റ്റാർട്ട്അപ്പ് വില്ലേജ് സിഇഒ പ്രണവ്കുമാർ സുരേഷ് പറഞ്ഞു. ഛത്തീസ്ഗഡ് ഇൻഫോടെക് ആൻഡ് ബയോടെക് പ്രമോഷൻ സൊസൈറ്റി സിഇഒ ബി. സൗരഭ്കുമാർ, ഏണസ്റ്റ് ആൻഡ് യംഗ് പ്രതിനിധി സോണിയ ആനന്ദ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.