ടാറ്റാ എഐഎ ലൈഫ് ഫോര്‍ച്യൂണ്‍ പെന്‍ഷന്‍ പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തി

Posted on: April 28, 2023

കൊച്ചി : ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് തങ്ങളുടെ ഫ്‌ളാഗ്ഷിപ് ആനുവിറ്റി പദ്ധതിയായ ടാറ്റാ എഐഎ ലൈഫ് ഫോര്‍ച്യൂണ്‍ ഗാരണ്ടി പെന്‍ഷന്‍ പദ്ധതിയുടെ കൂടുതല്‍ മികച്ച പതിപ്പ് അവതരിപ്പിച്ചു. ഉയര്‍ന്ന ആനുവിറ്റി നിരക്കുകള്‍, മരണാനന്തര ആനൂകൂല്യങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്.

വര്‍ധിച്ച ജീവിത ദൈര്‍ഘ്യവും കുറഞ്ഞ സമ്പാദ്യവും രാജ്യത്ത് റിട്ടയര്‍മെന്റ് വരുമാനത്തെ കൂടുതല്‍ ആശങ്കയുണര്‍ത്തുന്ന ഒന്നാക്കി മാറ്റിയിട്ടുണ്ട്. 2050-ഓടെ ഇന്ത്യക്കാരുടെ റിട്ടയര്‍മെന്റ് സേവിങ്‌സ് ഗ്യാപ് 85 ട്രില്യണ്‍ ഡോളറിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ വ്യക്തിഗത തെരഞ്ഞെടുപ്പുകള്‍ സാധ്യമാക്കുന്ന ടാറ്റാ എഐഎ ലൈഫ് ഫോര്‍ച്യൂണ്‍ ഗാരണ്ടീഡ് പെന്‍ഷന്‍ പദ്ധതി വലിയ സഹായമായിരിക്കും. ഉദാഹരണത്തിന് പദ്ധതിയുടെ റീട്ടേണ്‍ ഓഫ് പര്‍ച്ചയ്‌സ് പ്രൈസോടു കൂടിയ ഡിഫേഡ് ലൈഫ് ആനുവിറ്റി (ജിഎ 1) പ്രകാരം 45 വയസുള്ള ഒരു വ്യക്തി ഏഴു വര്‍ഷത്തേക്ക് അഞ്ചു ലക്ഷം രൂപയുടെ വാര്‍ഷിക പ്രീമിയം അടക്കുകയാണെങ്കില്‍ എട്ടാം വര്‍ഷം മുതല്‍ ആ വ്യക്തി ജീവിച്ചിരിക്കുന്ന കാലത്തോളം 2,61,030 രൂപ വാര്‍ഷിക വരുമാനം ലഭിക്കും. ഇതു വഴി ആ വ്യക്തി ആകെ അടച്ച പ്രീമിയത്തിന്റെ 7.46 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാവും. ആനുവിറ്റി ലഭിക്കുന്ന വ്യക്തിയുടെ മരണമുണ്ടായാല്‍ നോമിനിക്ക് മരണാനന്തര ആനുകൂല്യം ലഭിക്കാനും അര്‍ഹതയുണ്ടാകും.

റിട്ടേണ്‍ ഓഫ് പര്‍ച്ചേസ് പ്രൈസോടു കൂടിയ ഡിഫേര്‍ഡ് ലൈഫ് ആനുവിറ്റി (ജിഎ 2) തത്തുല്യ ആകര്‍ഷണത്തോടു കൂടിയ നേട്ടങ്ങളാണു നല്‍കുന്നത്. ഇതില്‍ 50 വയസുള്ള ഒരു വ്യക്തി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പത്തു വര്‍ഷത്തേക്ക് അഞ്ചു ലക്ഷം രൂപ വീതം വാര്‍ഷിക പ്രീമിയം അടക്കുമ്പോള്‍ റിട്ടയര്‍മെന്റ് പ്രായമെത്തുമ്പോള്‍ മുതല്‍ 4,06,100 രൂപ വീതം വാര്‍ഷിക വരുമാനം നേടി തുടങ്ങും. മുന്‍ പദ്ധതിയിലെ പോലെ ആനുവിറ്റി വാങ്ങുന്ന വ്യക്തിയുടെ മരണമുണ്ടായാല്‍ മുഴുവന്‍ പ്രീമിയങ്ങളും നോമിനിക്കു തിരിച്ചു നല്‍കുകയും ചെയ്യും.

ഉറപ്പായ സ്ഥിര വരുമാനമെന്നത് റിട്ടയര്‍മെന്റിനു ശേഷമുള്ള ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ സഹായകമാകുമെന്ന് ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സമിത്ത് ഉപോധ്യായ് പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാന്‍ സഹായകമാകുന്ന മികച്ച പദ്ധതിയാണ് ടാറ്റാ എഐഎ ലൈഫ് ഫോര്‍ച്യൂണ്‍ ഗാരണ്ടി പെന്‍ഷനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.