ഈസ്‌റ്റേൺ ഭൂമിക ഐക്കണിക് വിമൺ ഓഫ് യുവർ ലൈഫ്

Posted on: March 6, 2015

Eastern-Bhoomika-big

കൊച്ചി : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സ് തെരഞ്ഞെടുക്കപ്പെട്ട വനിതകളെ ആദരിക്കും. ഈസ്റ്റേൺ ഭൂമിക ഐക്കണിക് വിമൺ ഓഫ് യുവർ ലൈഫ് എന്ന സംരംഭത്തിലൂടെ സ്ത്രീകളുടെ ആത്മധൈര്യത്തെയും സഹനത്തെയുമാണ് ആദരിക്കുന്നത്. മാർച്ച് ഏഴിന് രാവിലെ 10 ന് കൊച്ചി ഹോളിഡേ ഇന്നിലാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്.

ഈസ്റ്റേൺ ഗ്രൂപ്പിന്റെ നേതൃനിരയിലും ജീവനക്കാരിലും 47 ശതമാനം പേർ സ്ത്രീകളാണ്. ഈസ്റ്റേൺ ഗ്രൂപ്പ് ഡയറക്ടർ നബീസ മീരാനാണ് ഈസ്റ്റേൺ ഭൂമികയ്ക്ക് നേതൃത്വം നൽകുന്നത്.