സ്ത്രീരത്‌നങ്ങൾക്ക് ആദരവുമായി ഈസ്‌റ്റേൺ ഭൂമിക

Posted on: March 7, 2019

കൊച്ചി : ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സ് അറിയപ്പെടാത്തവരും എന്നാൽ മറ്റുള്ളവർക്ക് പ്രചോദനം നൽകിയവരുമായ വനിതകളെ കണ്ടെത്തി ആദരിക്കുന്നു. ഈസ്‌റ്റേൺ ഭൂമിക ഐക്കണിക് വിമൻ ഓഫ് യുവർ ലൈഫ് എന്ന പരിപാടി കേരളത്തോടൊപ്പം കർണ്ണാടക, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളിലും ഈ വർഷം സംഘടിപ്പിക്കും.

അന്താാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചാണ് തികച്ചും വ്യത്യസ്തമായ ഇത്തരമൊരു പരിപാടിക്ക് ഈസ്‌റ്റേൺ രൂപം കൊടുത്തത്. മുഖ്യധാരയിലേക്ക് സജീവമായിട്ടില്ലാത്തവരും എന്നാൽ സമൂഹത്തിലും വ്യക്തികളിലും ഏതെങ്കിലും വിധത്തിൽ അനുകൂലമായ സ്വാധീനം ചെലുത്തുന്നവരുമായ വനിതകളെ കണ്ടെത്തി ആദരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

ഇത്തരത്തിലുള്ള വനിതകളെ ആർക്കും നിർദേശിക്കാം. അത് ഭാര്യയോ, മകളോ, സഹോദരിയോ, സുഹൃത്തോ, സ്ഥാപനമേധാവിയോ, സഹപാഠിയോ, അധ്യാപികയോ ആരുമാകാം. അവരുടെ ഫോട്ടോയും 60 വാക്കുകളിലുള്ള വിവരണവുംസഹിതം [email protected] എന്ന ഐഡിയിലേക്ക് ഇമെയിൽ അയക്കുകയോ ഭൂമിക, ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, 34/137, എൻ എച്ച് ബൈപ്പാസ്, ഇടപ്പള്ളി, കൊച്ചി 682024 എന്ന വിലാസത്തിൽ അയയ്ക്കുകയോ വേണം.

അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് രാവിലെ 10 മണിക്ക് കൊച്ചി താജ് ഗേറ്റ്‌വേയിൽ നടക്കുന്ന ചടങ്ങിലാണ് കേരളത്തിൽ നിന്നുള്ള വനിതകളെ ആദരിക്കുന്നത്. ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സിൽ 47 ശതമാനവും സ്ത്രീകളാണ് ജീവനക്കാരായും നേതൃനിരയിലുമുള്ളത്. ഈസ്‌റ്റേൺ ഗ്രൂപ്പ് ഡയറക്ടർ നബീസ മീരാൻ ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.