അറ്റാദായത്തില്‍ വര്‍ധനയുമായി എസ്ബിഐ

Posted on: February 4, 2023

കൊച്ചി : ഒക്‌റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ ബാങ്ക് 14,205.34 കോടി രൂപയുടെ അറ്റാദായമാണ് എസ്ബിഐ നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം ഉയര്‍ന്നത് 68 ശതമാനത്തോളമാണ്. 2022-23ലെ രണ്ടാം ക്വാര്‍ട്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായത്തിലെ വര്‍ധനവ് 7 ശതമാനമാണ്. അറ്റ പലിശ വരുമാനം 24 ശതമാനം വര്‍ധിച്ച് 38,068.62 കോടിയിലെത്തി. അതേസമയം നിഷ്‌ക്രിയ ആസ്തികള്‍ക്കായുള്ള ബാങ്കിന്റെ നീക്കിയിരിപ്പ് 5761 കോടി രൂപയാണ്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നീക്കിയിരിപ്പ് 17 ശതമാനത്തോളമാണ് കുറച്ചത്. അറ്റ നിഷ്‌ക്രിയ ആ
സ്തി 32 ശതമാനം താഴ്ന്ന് 23,484 കോടിയായി. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 13.27 ശതമാ
നമാണ്. 17.60 ശതമാനമാണ് എസ്ബിഐയുടെ വായ്പവളര്‍ച്ച.

TAGS: SBI |