ഫെഡറല്‍ ബാങ്കിന് ഐസിഎഐപുരസ്‌കാരം

Posted on: January 26, 2023

കൊച്ചി : ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് മികവിന് ഐസിഎഐയുടെ സില്‍വര്‍ ഷീല്‍ഡ് പുരസ്‌കാരം തുടര്‍ച്ചയായി രണ്ടാം തവണയും നേടി ഫെഡറല്‍ ബാങ്ക്, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഒഴികെയുള്ള സ്വകാര്യ ബാങ്കുകളുടെ വിഭാഗത്തിലാണ് നേട്ടം.

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നടന്ന ചടങ്ങില്‍ ബാങ്കിന്റെ ഗ്രൂപ്പ് പ്രസി. സിഎഫ്ഒയുമായ വെങ്കിട്ടരാമന്‍ വെങ്കിടേശ്വരന്‍, ഡപ്യൂട്ടിവൈസ് പ്രസിഡന്റും ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് മേധാവിയുമായ എം. മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര സഹമന്ത്രിഡോ. ദയാ ശങ്കര്‍ മിശയില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി.

TAGS: Federal Bank |