വോക്‌സ്‌വാഗൺ രണ്ട് സെയിൽസ് ഓഫീസുകൾ അടച്ചുപൂട്ടി

Posted on: February 16, 2015

 

Volkswagen-showroom-bigന്യൂഡൽഹി : വോക്‌സ്‌വാഗൺ ഇന്ത്യ ചെലവുചുരുക്കലിന്റെ ഭാഗമായി രണ്ട് സെയിൽസ് ഓഫീസുകൾ അടച്ചുപൂട്ടി. ഡൽഹി, ബംഗലുരു റീജണൽ സെയിൽസ് ഓഫീസുകൾ പൂട്ടി കയറ്റുമതിക്ക് ഊന്നൽ നൽകാനാണ് കമ്പനി ഒരുങ്ങുന്നത്.

2007 ൽ ഇന്ത്യൻ വിപണിയിൽ എത്തിയ വോക്‌സ് വാഗൺ 2009 ലാണ് ഉത്പാദനം ആരംഭിച്ചത്. പ്രതിവർഷം 1.3 ലക്ഷം കാറുകളാണ് പൂനെ പ്ലാന്റിന്റെ ഉത്പാദന ശേഷി. ഇന്ത്യയിലെ ഉത്പാദനത്തിന്റെ 60 ശതമാനവും കയറ്റുമതി ചെയ്യുകയാണ്.