ഫ്‌ളിപ്കാര്‍ട്ട് ബിഗ് ദസറ സെയില്‍ നാളെ മുതല്‍

Posted on: October 4, 2022

കൊച്ചി : ഫ്‌ളിപ്കാര്‍ട്ട് ബിഗ് ദസറ സെയില്‍ പ്രഖ്യാപിച്ചു. ഈ മാസം 5 മുതല്‍ 8 വരെയാണ് ഓഫര്‍ സെയില്‍ നടക്കുക. വിവിധ വിഭാഗങ്ങളിലായി നിരവധി ഉത്പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപുകള്‍, ഇയര്‍ ഫോണുകള്‍, സ്മാര്‍ട് വാച്ചുകള്‍, ഇലക്ട്രിക്കല്‍ ഹോം അപ്ലയന്‍സുകള്‍ എന്നിവയെ ല്ലാം ഈ നാലു ദിവസത്തെ സെയിലില്‍ വലിയ ഓഫറുകളോടെ വാങ്ങാന്‍അവസരമുണ്ട്.

ഫ്‌ളിപ്കാര്‍ട്ട്പ്രസിന്റെ കസ്റ്റമേഴ്‌സിന് 24 മണിക്കൂര്‍ മുമ്പേ ഓഫറുകള്‍ ലഭ്യമാവും. അതായത് 4 മുതല്‍ ഫ്‌ളിപ്കാര്‍ട്ട് പ്ലസ് മെമ്പേഴ്‌സിന് ഷോപ്പിംഗ് നടത്താനാകും. ഫ്‌ളിപ്കാര്‍ട്ടും, എച്ച്ഡിഎഫ്‌സി ബാങ്കും തമ്മില്‍ പാര്‍ട്ണര്‍ഷിപ്പിലൂടെ ലഭ്യമാക്കിയ സൗകര്യങ്ങളുമുണ്ട്. ബിഗ് ദസറ സെയില്‍ ദിവസങ്ങളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു നടത്തുന്ന വിനിമയങ്ങളിലും, ഇഎംഐട്രാന്‍സാക്ഷനുകളിലും വ്യവസ്ഥകള്‍ക്കു വിധേയമായി 10% ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാണ്.

എല്ലാ ഡീലുകളും ഇതുവരെ പബ്ലിക് ആയി ലഭ്യമാക്കിയിട്ടില്ല. എന്നാല്‍വരാന്‍ പോകുന്ന ഓഫറുകളെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനായി ഫ്‌ളിപ്കാര്‍ട്ട് ഒരു മൈക്രോ സൈറ്റ് സൗകര്യമൊരുക്കിയിട്ടുണ്ട്. ആപ്പിള്‍, സാംസംഗ്, റിയല്‍മി, വിവോ, ഒപ്പോ തുടങ്ങിയ കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഡിസ്‌കൗണ്ട് വിവരങ്ങള്‍ ലഭ്യമാണെന്ന് ഫ്‌ളിപ്കാര്‍ട്ടിന്റെ സെയില്‍ വെബ് പേജില്‍ അറിയിപ്പുണ്ട്.

ഇത്തവണത്തെ ഡീലിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന് ഐഫോണ്‍ 13ന് ലഭിക്കുന്ന ഓഫറാണന്നാണ് വിലയിരുത്തല്‍. സാംസങ് ഗ്യാലക്‌സി എഫ് 23 5ജി, നതിംഗ് ഫോണ്‍1, ഗൂഗ്ള്‍ പിക്‌സല്‍ 6 എ തുടങ്ങിയബ്രാന്‍ഡ് മോഡലുകള്‍ക്കും ബിഗ് ബില്യണ്‍ ഡേ സെയിലിനു തുല്യമായ ഓഫറുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ 80% വരെ വിലക്കിഴിവില്‍ ലഭിക്കും. കീബോര്‍ഡ്, മൗസ് പാഡ്, ടച്ച് പാഡ്മുതലായ കംപ്യൂട്ടര്‍ ആക്‌സസറീസിനും വലിയ വിലക്കുറവുണ്ടാകുമെന്നാണ് സൂചന.

ഇയര്‍ ബഡ്‌സുകള്‍ക്കും മികച്ച ഡീലാണ് ഒരുക്കിയിരിക്കുന്നത്. 2,699 രൂപ വിലയുള്ള വണ്‍ പ്ലസ് നോര്‍ഡ് ബഡ്‌സ് നിലവില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ 1,899രൂപയ്ക്ക് ലഭിക്കും. 3,999 രൂപ വിലയുള്ള നോയിസ് ബഡ്‌സ് വിഎസ് 102 പ്ലസ് 1,599രൂപയ്ക്ക് ലഭിക്കും. ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 5% ക്യാഷ് ബാക്ക് നേടാന്‍ അവസരമുണ്ട്.

 

TAGS: Flipkart |