ഒറ്റദിവസം 165 വെര്‍ട്ടസുകള്‍ വിറ്റ് ഗ്രൂപ്പ് ലാന്‍ഡ്മാര്‍ക്

Posted on: July 28, 2022

കൊച്ചി : ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗന്റെ ഏറ്റവും പുതിയ മിഡ് സൈസ്ഡ് സെഡാനായ വെര്‍ട്ടസ് ഒറ്റ ദിവസം 165 യൂനിറ്റുകള്‍ വിറ്റഴിച്ച് ഗുജറാത്തിലെ ഡീലര്‍മാരായ ഗ്രൂപ്പ് ലാന്‍ഡ്മാര്‍ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും (ഐബിആര്‍) ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും (എബിആര്‍) ഇടം നേടി.

സംസ്ഥാനത്തുടനീളമുള്ള ഷോറൂമുകളിലൂടെയാണ് ഗ്രൂപ്പ് ലാന്‍ഡ്മാര്‍ക്ക് ഇത്രയധികം കാറുകള്‍ വില്പന നടത്തിയത്. മേയിലാണ് ഫോക്സ്വാഗണ്‍ വെര്‍ട്ടസ് എന്ന ഏറ്റവും പുതിയ മോഡല്‍ ഇന്ത്യയില്‍ വില്പന ആരംഭിച്ചത്. ഐബിആര്‍, എബിആര്‍ പ്രതിനിധികളില്‍ നിന്ന് ഗ്രൂപ്പ് ലാന്‍ഡ്മാര്‍ക് മാനേജിംഗ് ഡയറക്ടര്‍ ഗരിമ മിശ്രയ് സാക്ഷ്യപത്രം സ്വീകരിച്ചു.

വെര്‍ട്ടസിന്റെ ജനപ്രീതിയാണ് ഈ ഒരു നേട്ടത്തിലേക്ക് കമ്പനിയെ എത്തിച്ചതെന്ന് ഗ്രൂപ്പ് ലാന്‍ഡ്മാര്‍ക്ക് ചെയര്‍മാന്‍ സഞ്ജയ് താക്കര്‍ പറഞ്ഞു. ഗ്രൂപ്പ് ലാന്‍ഡ്മാര്‍ക്കിന്റെ വില്പനയിലും വില്പനാനന്തര സേവനങ്ങളിലും ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയുടെ അംഗീകാരമാണ് പുതിയ റെക്കോര്‍ഡെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ നിരത്തുകള്‍ക്ക് അനുയോജ്യമായ രൂപകല്പനയില്‍ പുറത്തിറങ്ങിയ വെര്‍ട്ടസിന്റെ 95 ശതമാനം നിര്‍മാണവും ഇന്ത്യയിലാണ്. രാജ്യത്തെ പ്രീമിയം മിഡ്സൈസ് സെഗ്മെന്റിലെ ഏറ്റവും നീളം കൂടിയ കാറാണിത്. രണ്ട് ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളില്‍ ലഭ്യമാണ്.