കൊച്ചിയിൽ ലൈഫ്‌സ്റ്റൈൽ സ്റ്റോർ

Posted on: April 22, 2016

Lifestyle-Stores-Big

കൊച്ചി : ദുബായ് ആസ്ഥാനമായ ലാൻഡ്മാർക് ഗ്രൂപ്പിന്റെ ഭാഗമായ ലൈഫ്‌സ്റ്റൈൽ കൊച്ചിയിൽ ആദ്യ സ്റ്റോർ തുറന്നു. വസ്ത്രങ്ങൾ, ചെരുപ്പുകൾ, ബാഗ്, കുട്ടികളുടെ ഉടുപ്പ്, സൗന്ദര്യവർധകവസ്തുക്കൾ എന്നിവ ലഭിക്കുന്ന ലൈഫ്‌സ്റ്റൈലിന്റെ കൊച്ചിയിലെ ഷോറും ഇടപ്പള്ളി ജംഗ്ഷനടുത്ത് സർവീസ് റോഡിലെ ഒയാസിസ് സെന്ററി (ഗ്രാന്റ്മാൾ) ലാണ്. സംസ്ഥാനത്ത് കോഴിക്കോട്ടും തൃശൂരും ഇപ്പോൾ ലൈഫ്‌സ്റ്റൈൽ സ്റ്റോറുകളുണ്ട്.

45,000 ചതുരശ്ര അടി വലിപ്പമുള്ള സ്റ്റോറിന്റെ ഉൾഭാഗം യുവത്വം തുടിക്കുന്നതാണ്. ആരേയും ആകർഷിക്കുന്നവിധത്തിലാണ് ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ടവ എളുപ്പത്തിൽ തെരഞ്ഞെടുക്കാൻ പാകത്തിൽ എല്ലാ ഉത്പന്നങ്ങളും സജ്ജമാക്കിയിരിക്കുന്നു.

ലൂയി ഫിലിപ്പി, വാൻ ഹ്യുസൺ, ആരോ, കോഡ്, യുഎസ് പോളോ, യുസിബി, അലൻ സോളി, ലെവിസ്, കപ്പ, ബോസ്സിന, ഉക്‌ള, ബിബ, മെലാൻഷെ, ജൂനിയേഴ്‌സ്, ബാഗിറ്റ്, പൂമ, റെഡ് ടേപ്, കാറ്റ്‌വാക് തുടങ്ങിയ നൂറുകണക്കിന് ദേശീയ-അന്തർദേശീയ ബ്രാൻഡുകൾ ലൈഫ്‌സ്റ്റൈലിൽ ലഭ്യമാണ്.

ഫാഷൻ രംഗത്തെ ഏറ്റവും പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതിലും രാജ്യാന്തര ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിലും ലൈഫ്‌സ്റ്റൈൽ എന്നും മുൻപന്തിയിലാണെന്ന് ലൈഫ്‌സ്റ്റൈൽ ഇന്റർനാഷണൽ (പ്രൈവറ്റ്) ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കബീർ ലൂംബ പറഞ്ഞു.