May 2024
ലൈഫ്‌സ്റ്റൈൽ സ്റ്റോറിൽ ഡിസ്‌കൗണ്ട് ഓഫർ
Posted on: June 30, 2016
കൊച്ചി : ലൈഫ്‌സ്റ്റൈൽ സ്റ്റോറിന്റെ കൊച്ചി ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷനിലെ ഷോറൂമിൽ ഡിസ്‌കൗണ്ട് വിൽപന ആരംഭിച്ചു. ദേശീയ- അന്തർദേശീയ ബ്രാൻഡുകൾക്ക് പരമാവധി 50 ശതമാനം വരെയാണ് കിഴിവ് ലഭിക്കും.
പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, വാച്ചുകൾ, ബെൽറ്റ് തുടങ്ങിയവയ്‌ക്കെല്ലാം ഈ ഓഫർ ബാധകമാണ്. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡും ഉപയോഗിക്കുന്നവർക്ക് 5 ശതമാനം അധിക ഡിസ്‌കൗണ്ട് കൂടി അനുവദിക്കും.
ദുബായിലെ ലാൻഡ് മാർക്ക് ഗ്രൂപ്പിന്റെ ഭാഗമായ ലൈഫ്‌സ്റ്റൈൽ രണ്ട് മാസം മുമ്പാണ് കൊച്ചിയിൽ ഷോറൂമാരംഭിച്ചത്. കേരളത്തിൽ തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലും ലൈഫ്‌സ്റ്റൈൽ സ്റ്റോറുകളുണ്ട്.
TAGS: Landmark Group | Lifestyle Stores |
അസര്‍ബെയ്ജാനിലും 12 ആഫ്രിക്കന്‍ രാജ്യങ്ങളിലും പോസ്റ്റ് പെയ്ഡ് റോമിംഗ് പ്ലാനുമായി വി
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍