റിസർവ് ബാങ്കിന്റെ വായ്പാനയം നാളെ

Posted on: February 2, 2015

Raghuram-Rajan-RBI-Governor

മുംബൈ : നടപ്പു ധനകാര്യവർഷത്തെ അവസാനത്തെ വായ്പാ നയം റിസർവ് ബാങ്ക് നാളെ പ്രഖ്യാപിക്കും. വീണ്ടും പലിശനിരക്ക് കുറയ്ക്കാൻ ആർബിഐ തയാറാവുമോയെന്നാണ് വ്യവസായികളും ഓഹരിനിക്ഷേപകരും ഉറ്റുനോക്കുന്നത്. ജനുവരി 15 നാണ് റിസർവ് ബാങ്ക് 0.25 ശതമാനം കുറവ് വരുത്തിയത്.

നിലവിൽ വാണിജ്യബാങ്കുകൾക്ക് ആർബിഐ നൽകുന്ന ഹ്രസ്വകാല വായ്പ (റിപ്പോ )യുടെ പലിശ 7.75 ശതമാനവും ബാങ്കുകളിൽ നിന്ന് ആർബിഐ സ്വീകരിക്കുന്ന വായ്പയുടെ (റിവേഴ്‌സ് റിപ്പോ) പലിശനിരക്ക് 6.75 ശതമാനവും ബാങ്കുകളുടെ കരുതൽധനാനുപാതം (സിആർആർ) നാലു ശതമാനവുമാണ്.