റഷ്യൻ സ്ഥാപനങ്ങളുമായി ഇടപാട് നടത്തില്ലെന്ന് എസ് ബി ഐ

Posted on: March 2, 2022

മുംബൈ : യുകെയ്ന്‍ അധിനി വേശത്തെത്തുടര്‍ന്ന് ഉപരോധം നേരിടുന്ന റഷ്യന്‍ സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തില്ലെന്ന് എസ്ബിഐ അറിയിച്ചതായിറിപ്പോര്‍ട്ട്.

യുഎസ്, യൂറോപ്യന്‍ യൂണിയന്‍, യുണൈറ്റഡ് നേഷന്‍സന്നിവ പുറത്തിറക്കിയിട്ടുള്ള ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുന്ന ബാങ്കുകള്‍, സ്ഥാപനങ്ങള്‍, തുറമുഖ സ്ഥാപനങ്ങള്‍. കപ്പലുകള്‍ എന്നിവയുമായി ഇടപാടുകള്‍ ന
ടത്തില്ലെന്ന് എസ്ബിഐ ഏതാനും ഇടപാടുകാര്‍ക്ക് നല്കിയ കത്തില്‍ പറയുന്ന തായാണു റിപ്പോര്‍ട്ട്.

അതേസമയം എസ്ബിഐ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇന്ത്യന്‍ ഓയിലിന്റെ റഷ്യന്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എസ്ബിഐ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പ
റയുന്നു. എണ്ണ ഇടപാടുകള്‍ക്കു പുറമേ വലിയ അളവില്‍ രാസവളവും ആണവ പദാര്‍ഥങ്ങളും റഷ്യയില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഉപരോധം നിലനില്ക്കുന്നതിനാല്‍ ഇത്തരം ഇടപാടുകളും അനിശ്ചിതത്വത്തിലാണ്.

 

TAGS: SBI |