ജനുവരി 31 വരെ അന്താരാഷ് വിമാനസര്‍വീസില്ല

Posted on: December 10, 2021

ന്യൂഡല്‍ഹി : പതിവുരീതിയിലുള്ള അന്താരാഷ്ട്ര വിമാനസര്‍വീസ് തുടങ്ങുന്നത് ജനുവരി 31 വരെ നീട്ടി. ഒമിക്രാണ്‍ ഭീതിയുടെ പശ്ചാത്തലത്തിലാണിത്. ഡിസംബര്‍ 15-ന് സര്‍വീസ് തുടങ്ങാനിരിക്കേയാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. 2020മാര്‍ച്ച് 23-നാണ് രാജ്യത്തിന് പുറത്തേക്കുള്ള സര്‍വീസ് നിര്‍ത്തിയത്. എന്നാല്‍, വന്ദേ ഭാരത് മിഷന്റ ഭാഗമായി സ്‌പെഷ്യല്‍ സര്‍വീസുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

പിന്നീട് വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകളുണ്ടാക്കിക്കൊണ്ട് ‘എയര്‍ ബബിള്‍’ സര്‍വീസുകള്‍ ആരംഭിച്ചു. ഇപ്പോള്‍ 32 രാജ്യങ്ങള്‍ക്കിടയില്‍ ഇങ്ങനെ സര്‍വീസ് നടത്തുന്നുണ്ട്.

TAGS: Air India |