സിഇഒ ഫോറം സൈറസ് മിസ്ത്രി നയിക്കും

Posted on: January 24, 2015

Cyrus-Mistry-big

മുംബൈ : പ്രസിഡന്റ് ബരാക്ക് ഒബാമയുമായി കൂടികാഴ്ച്ച നടത്താൻ ഒരുങ്ങുന്ന യുഎസ് – ഇന്ത്യ സിഇഒ ഫോറത്തെ ടാറ്റാ സൺസ് ചെയർമാൻ സൈറസ് മിസ്ത്രി നയിക്കും. ഡേവിഡ് എം കോട്ട് (ഹണിവെൽ) ആണ് കോ സിഇഒ ഫോറം കോ ചെയർമാൻ. അനിൽ അംബാനിയെ പുതുതായി ഫോറത്തിൽ ഉൾപ്പെടുത്തി. 26 ന് ഉച്ചകഴിഞ്ഞാണ് ഒബാമയുമായുള്ള കൂടിക്കാഴ്ച.

മുകേഷ് അംബാനി (റിലയൻസ്), സുനിൽ മിറ്റൽ (എയർടെൽ), ചന്ദ കൊച്ചാർ (ഐസിഐസിഐ ബാങ്ക്), വിശാൽ സിക്ക (ഇൻഫോസിസ്), ഗൗതം അദാനി (അദാനി), ശശി റൂറിയ (എസാർ), ആനന്ദ് മഹീന്ദ്ര (മഹീന്ദ്ര & മഹീന്ദ്ര), ഹരി ഭാരതിയ (ജൂബിലിയന്റ്), കിരൺ മജൂംദാർ (ബയോകോൺ), സുധീർ മേത്ത (ടൊറന്റ് ഫാർമ), അരുന്ധതി ഭട്ടാചാര്യ (എസ് ബി ഐ), ദിനേഷ് കെ. സറാഫ് (ഒഎൻജിസി), ബി. പ്രസാദ് റാവു (ബിഎച്ച്ഇഎൽ) എന്നിവരാണ് ഫോറത്തിലുള്ളത്.