കല്യാൺ ജുവല്ലേഴ്‌സ് നാസിക്കിൽ ഷോറൂം തുറന്നു

Posted on: September 3, 2021

നാസിക്ക് : കല്യാണ്‍ ജൂവലേഴ്‌സിന്റ 147-ാമത് ഷോറൂം മഹാരാഷ്ട്രയിലെ നാസിക്കില്‍ തുടങ്ങി. കല്യാണ്‍ ജൂവലേഴ്‌സിന്റെ മഹാരാഷ്ട്രയിലെ പ്രാദേശിക ബ്രാന്‍ഡ് അംബാസഡറായ പൂജ സാവന്ത് ഷോറൂം ഉദ്ഘാടനം ചെയ്തു. ന്യൂപണ്ഡിറ്റ് കോളനിയിലെ ശരണ്‍പുര്‍ റോഡിലാണ് ഷോറൂം. കല്യാണ്‍ ജൂവലേഴ്‌സിന്റെ മഹാരാഷ്ട്രയിലെ ഒന്‍പതാമത്തെയുംനാസിക്കിലെ ആദ്യത്തെയും ഷോറൂമാണിത്.

നാസിക്കിലെ ആദ്യത്ത ഷോറൂം തുറക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനും ഉപയോക്താക്കളുടെയും സമൂഹത്തിന്റയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ശുചിത്വപൂര്‍ണമായ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് -19 മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള സുരക്ഷയും മുന്‍കരുതലും എല്ലാ ഷോറൂമുകളിലുമുണ്ട്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് പരമാവധി മൂല്യം ഉറപ്പുനല്‍കുന്നതിനായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനം ഇളവും പണിക്കൂലിയില്‍ 25 ശതമാനം വരെ ഇളവും നല്‍കും. അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍വാങ്ങുമ്പോള്‍ 20 ശതമാനം വരെ ഇളവും നല്‍കും. ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താം.

ആകെ തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണിനിരക്കില്‍ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതാ
യിരിക്കും വിലയായി ഈടാക്കുക.