ഹുവെയ്ക്ക് 120 മില്യൺ ഡോളറിന്റെ ഐഡിയ-എയർടെൽ കരാർ

Posted on: January 21, 2015

Huawei-China-big

മുംബൈ : ചൈനീസ് ടെലികോം കമ്പനിയായ ഹുവെയ്ക്ക് ഐഡിയയുടെയും എയർടെല്ലിന്റെയും വയർലൈൻ നെറ്റ് വർക്കുകൾ അപ്‌ഗ്രേഡ് ചെയ്യാൻ 60 മില്യൺ ഡോളർ (37 കോടി രൂപ) വീതമുള്ള കരാർ ലഭിച്ചു. 4 ജി വരുന്നതിന് മുന്നോടിയായി ഡാറ്റാ ട്രാഫിക് മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമാണിത്.

നേരത്തെ വോഡഫോണുമായി 150 മില്യൺ ഡോളറിന്റെ (91 കോടി രൂപ) സമാനമായ മറ്റൊരു കരാറും ഹുവെയ്ക്ക് ലഭിച്ചിരുന്നു. 4 ജി നെറ്റ് വർക്കിന് ആവശ്യമായ ഉപകരണങ്ങൾ മൂന്നു വർഷത്തേക്ക് ലഭ്യമാക്കാൻ ഭാരതി എയർടെൽ മറ്റൊരു കരാറും ഹുവെയ്ക്ക് നൽകിയിട്ടുണ്ട്.