ഇന്ത്യ – ഇസ്രയേൽ വിമാന സർവീസ് 31 മുതൽ

Posted on: May 25, 2021

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 31ന് ഡല്‍ഹിയില്‍ നിന്ന് ആദ്യ വിമാനം സര്‍വീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു.

ജൂലൈ 31 വരെയുള്ള വിമാന സര്‍വീസുകള്‍ സംബന്ധിച്ച് ഷെഡ്യൂള്‍ ആയിട്ടുണ്ട്. മെയ് 21നു ശേഷം ഇസ്രയേല്‍ വീസ അനുവദിച്ചവര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. മുമ്പു വിസ ലഭിച്ചിട്ടുള്ളവര്‍ പുതുക്കണം. 72 മണിക്കൂര്‍ മുന്‍പുള്ള കോവിഡ്ആര്‍ടിപിസിആര്‍ പരിശോധനാ ഫലം യാത്രയ്ക്ക് അത്യാവശ്യമാണ്. നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ പ്രവാസികള്‍ നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.

TAGS: Air India |