എയര്‍ ഇന്ത്യയ്ക്ക് നേരെ സൈബര്‍ ആക്രമണം ; 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നു

Posted on: May 22, 2021

ന്യൂഡല്‍ഹി ; ലോകത്തെമ്പാടുമുള്ള 45 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ഇന്ത്യ അറിയിച്ചു. 26 ഓഗസ്റ്റ് 2011 മുതല്‍ മൂന്ന് ഫെബ്രുവരിവരെ 2021 കാലത്തെ യാത്രക്കാരുടെ വിവരങ്ങളാണ് സര്‍വര്‍ ഹാക്ക് ചെയ്തതിലൂടെ ചോര്‍ന്നത്.

ജനനത്തീയതി, വിലാസം, പാസ്‌പോര്‍ട്ട്, ഫോണ്‍നമ്പര്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവയാണ് ചോര്‍ന്നതെന്ന് കമ്പനി പ്രസ്താവനയിലൂടെ വെള്ളിയാഴ്ച അറിയിച്ചു.

അതേസമയം, ഇടപാടുകളില്‍ നിര്‍ണായകമായ സി.വി.വി., സി.വി.സി. നമ്പരുകള്‍ തങ്ങള്‍ സൂക്ഷിക്കാറില്ലെന്നും കമ്പനി അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും യാത്രക്കാരുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും എയര്‍ ഇന്ത്യ വ്യക്തമാക്കി.

 

TAGS: Air India |