ഇത്തിഹാദിന് എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങൾ

Posted on: October 14, 2013

Etihad-Airways-Staffഎയർ ഇന്ത്യയിൽ നിന്നും ഇത്തിഹാദ് എയർവേസ് അഞ്ച് ബോയിംഗ് 777-200 എൽ.ആർ വിമാനങ്ങൾ വാങ്ങുവാൻ ധാരണയായി. ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമായ ഈ വിമാനങ്ങൾ അബുദാബി-ലോസ് ആഞ്ചൽസ് റൂട്ടിൽ 2014 ജൂണിൽ സർവീസ് ആരംഭിക്കും.

ആവശ്യമായ അനുവാദങ്ങൾ ലഭിച്ചശേഷം വിമാനങ്ങൾ ഇത്തിഹാദ് എയർവേസിനു കൈമാറുന്നതും മൂന്നു കാബിൻ ക്ലാസ്സുകളിൽ റീഫിറ്റ് ചെയ്ത് ഉപയോഗിക്കുന്നതുമാണ്. ഈ ബോയിംഗ് വിമാനങ്ങൾ ഉപയോഗിച്ച് ലോസ് ആഞ്ചൽസിലേക്ക് നേരിട്ടും, സൗത്ത് അമേരിക്കയിലേക്ക് കൂടുതൽ സർവ്വീസും നടത്തുവാൻ ഉദ്ദേശിക്കുന്നുവെന്ന് കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ ജെയിംസ് ഹോഗൻ പറഞ്ഞു.

ബോയിംഗ് 777-200 എൽ.ആർ വിമാനങ്ങൾക്ക് 17,370 കി.മീ വരെ ഒറ്റയടിക്ക് പറക്കുവാൻ കഴിയുന്നതിനാൽ ഇത്തിഹാദിന്റെ ഹബായ അബുദാബിയിൽ നിന്ന് ലോകത്തിലെ മിക്കവാറും എല്ലാ നഗരങ്ങളിലേക്കും നോൺസ്റ്റോപ്പ് യാത്ര സാധ്യമാണ്.

ഇപ്പോൾ എയർ ഇന്ത്യയിൽ നിന്നും വാങ്ങുന്ന വിമാനങ്ങളുടെ ശരാശരി പഴക്കം ആറു വർഷം മാത്രമാണ്. 2013 ൽ വാങ്ങുന്ന പതിനാല് വിമാനങ്ങൾ ഉൾപ്പെടെ വർഷാവനസാനത്തോടെ ആകെ 87 വിമാനങ്ങൾ ഇത്തിഹാദിനു ഉണ്ടായിരിക്കും.

TAGS: Etihad Airways |