എയർ ഇന്ത്യ : താത്പര്യപത്രം 14 വരെ സമർപ്പിക്കാം

Posted on: December 12, 2020

ന്യൂഡല്‍ഹി : കടക്കെണിയിലായ എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിനു താത്പര്യപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി ഈ മാസം 14 ന് അവസാനിക്കും. എയര്‍ ഇന്ത്യ വാങ്ങാന്‍ ആരും മുന്നോട്ട്ു വരാത്ത സാഹചര്യത്തില്‍ സമയപരിധി മുന്‍പ് പലവട്ടം നീട്ടിയിരുന്നു.

ഏറ്റെടുക്കാന്‍ താത്പര്യം അറിയിക്കുന്നവര്‍ സാമ്പത്തിക സ്രോതസ്സ് അടക്കമുള്ള രേഖകള്‍ 15 ദിവസത്തിനകം സമര്‍പ്പിക്കണം. ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളവരുടെ വിശദാംശങ്ങള്‍ ജനുവരി അഞ്ചിനു പുറത്തുവിടുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

TAGS: Air India |